ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്
ദൃശ്യരൂപം
ജനാധിപത്യബോധവും ദേശീയബോധവും വളർത്തുന്നതിനും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള വേദിയാണ് സാമൂഹ്യശാസ്ത്രക്ലബ്ബ്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,മത്സരങ്ങൾ, എന്നിവ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു
2021-22
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന സഡാക്കോ കൊക്ക് നിർമാണം പ്രസംഗം എന്നിവയും ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ചു ക്വിസ് ,പ്രസംഗം എന്നിവയും ഓൺലൈൻ ആയി നടത്തി.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്തി ഗാന മത്സരം നടത്തി.സ്വാതന്ത്ര്ത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സാവം പരിപാടിയിൽ ദേശഭദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
2022-23
- സാമൂഹ്യശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 21-7-22 നു നടത്തി
- ജൂലൈ 22 ന് ദേശീയ പതാക ഭരണഘടന നിയമനിർമ്മാണ സഭ അംഗീകരിച്ച ദിവസത്തിന്റെ പ്രാധാന്യവും പാതകയുടെ ചരിത്രവും ഉൾകൊള്ളിച്ചുകൊണ്ട് പോസ്റ്റർ തയ്യാറാക്കി.
- ആദ്യത്തെ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ബഹു.രാഷ്ട്രപതിയായ ശ്രീമതി ദ്രൗപദി മുർമു വിനെ ആശംസിച്ചു കൊണ്ട് പോസ്റ്റർ തയ്യാറാക്കി
- എല്ലാ ദിവസവും ഉച്ച സമയത്തു കുട്ടികളുടെ വാർത്ത വായന നടത്തി വരുന്നു.
- ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ തികച്ചും ജനാധിപത്യ രീതിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 5.8.2022 നു നടത്തി
- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയും sadakko കൊക്ക് നിർമാണവും പ്രദർശനവും നടന്നു..(10-8-22)
- സ്വാതന്ത്ര്യദിനത്തോ ടനുബന്ധിച്ചു ഫ്രീഡം ക്വിസ്, ഗാന്ധിസൂക്ത മത്സരം ,ഫ്രീഡംറാലി, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.(12-8-22 to 15-8-22)



