ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നക്ഷത്രങ്ങളെ തേടി

Schoolwiki സംരംഭത്തിൽ നിന്ന്

നക്ഷത്രങ്ങളെത്തേടി - 2022

"നക്ഷത്രങ്ങളെത്തേടി "വേനലാവധിക്കാല ക്യാമ്പ് മെയ്‌ 4,5,6 തീയതികളിൽ നടന്നു.സമീപ പ്രദേശത്തെ യു പി സ്കൂളുകളിലെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കു വേണ്ടി  സംഘടിപ്പിക്കുന്ന പരിപാടിയാണിത്.സ്കൂൾ അഡിറ്റോറിയത്തിൽ PTA പ്രസിഡന്റ് TR തങ്കരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം നജീബത്ത് ഉൽഘാടനം ചെയ്തു.സിവിൽസർവിസ് പരീക്ഷപരിശീലനത്തിന്റെ ഉൽഘാടനം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ഫാക്കൽറ്റി ശ്രീജിത്ത്‌ നിർവഹിച്ചു. ചക്കപ്പഴം ഫെയിം റാഫിയുമായി "Chat with Rafi "പരിപാടി കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ബ്രഹ്മനായകം മഹാദേവൻ സാറിന്റെ വ്യക്തിത്വ വികസനക്ലാസ്, ഗോപകുമാർ പാർത്ഥ സാരഥിയുടെ ആട്ടവും പാട്ടും ", മനോജ്‌ മംഗലത്തിന്റെ സാഹിത്യസല്ലാപം, കുട്ടികളുടെ കലാപരമായ കഴിവുകൾ പോഷിപ്പി ക്കുന്നതിനായി AMS കൊല്ലം സംഘടിപ്പിച്ച ചിത്രരചനക്ലാസ്, കരവിരുത് എന്ന പേരിൽ പ്രവൃത്തി പരിചയ ക്ലാസ്സ്‌, ഗണിതം ലളിതം, മാജിക്‌ ഷോ തുടങ്ങിയവ കുട്ടികളിൽ വിജ്ഞാനനവും വിനോദവും പ്രദാനം ചെയ്യുന്നതായിരുന്നു. ക്യാമ്പിന്റെ സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു.