ഗവ. എച്ച്.എസ്.എസ്. എളമക്കര
ഗവ. എച്ച്.എസ്.എസ്. എളമക്കര | |
---|---|
വിലാസം | |
എളമക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-01-2017 | Ghsselamakkara |
ആമുഖം
1916 ല്‍ തിരുവിതാംക്കൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂള് ഇന്ന് അമ്പതു അധ്യാപകരും നാല് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവണ്മെന്റ്ഹയര് സെക്കന്ററി സ്ക്കൂളായി നാല് ഇരുനില കെട്ടിടങ്ങളിലായി വളര്‍ന്നു പന്തലിച്ചു നില്ക്കുന്നു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തില്‍ ഇന്ന് ആയിരത്തി മുന്നൂറുല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നു.
ഇടപ്പള്ളി രാഘവന് പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങള്‍ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഭൗതിക സാഹചര്യങ്ങളില്‍ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നില്ക്കുന്ന ഈ സ്ക്കൂള് പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ അഭിമാനാര്‍ഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരലത്തിലെ അപൂര്‍വം സ്ക്കൂളുകളില്‍ ഒന്നാണിത്. കുട്ടികള്‍ തന്നെ ലൈബ്രറിയന്മാരായി പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് ലൈബ്രറിയില്‍ അവര്‍തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തി യിരിക്കുന്നു
വായനയുടെ ലോകത്ത് എളമക്കര സ്ക്കൂള് സൃഷ്ടിച്ച വലിയമാറ്റം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സ്ക്കൂളിന്റെ വേറിട്ട ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക അംഗീകാരമായി 2007-2008 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച സ്ക്കൂള് ലൈബ്രറിക്കുള്ള കേന്ദ്രഗ്രന്ഥശാലാ സംഘത്തിന്റെ വി.എന്‍ പണിക്കര്‍ അവാര്‍ഡ് ഈ സ്ക്കൂള് നേടി.
ഡി.സി. ബുക്സ് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കുഞ്ഞുണ്ണി സ്മാരക അവാര്‍ഡ് നേടിയടുത്ത സ്ക്കൂള് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ആദ്യ ഡോ.ഹെന്ററി ഓസ്റ്റിന്‍ പുരസ്കാരം നേടിയെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. അരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഈ അവാര്‍ഡിലൂടെ സ്ക്കൂളിന് നേടാന്‍ കഴിഞ്ഞതെന്ന യാഥാര്‍ത്ഥ്യം അസൂയാവഹമാണെന്നു പറയാതെവയ്യ. ഒന്നാം തരം മുതല്‍ +2 വരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ പി.റ്റി.എ ശ്രദ്ധപുലര്‍ത്തുന്നു. മലിനീകരണത്തിന്റെ പ്രശ്നം അവസാനിപ്പിക്കുന്നതി നൊപ്പം തന്നെ ഇന്ധനക്ഷാമം പരിഹരിക്കുന്ന33,000 രൂപ മുടക്കി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പി.ടി.എ യുടെ മികച്ച നേട്ടങ്ങളില്‍ ഒന്നാണ്.
ഇപ്രകാരം മറ്റൊരു ഗവണ്മെന്റ് സ്ക്കളിലും കാണാനാവാത്തവിധം മികച്ച പ്രവര് ത്തനം കാഴ്ച വെയ്ക്കുന്ന ഇവിടത്തെ പി.ടി.എ 2005-2006,2007-2008 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതത്തിനവകാശമില്ല തന്നെ.
മുപ്പതു കമ്പ്യൂട്ടറുകളുമയി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ്,സുസജ്ജമായ ലബോറട്ടറി,സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിങ്ങനെ വിവരസാങ്കേതികമികവിന്റെ ഉന്നതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
സ്ക്കൂളില്‍ നിന്നും പല കാലങ്ങളിലായി പിരിഞ്ഞുപോയ അധ്യാപകശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി ആദരിക്കുന്ന ഗുരുവന്ദനം എല്ലാവര്‍ഷവും നടത്തുന്നു. തൊണ്ണുറു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വര്ഷംക്കാലം നീണ്ടുനിന്ന നവതി ആഘോഷം വര്‍ണ്ണശബളമായി പരിപാടികളോടുകൂടിയാണ് നടത്തിയത്.നവതിയുടെ ഓര്‍മ്മയ്ക്കായി മികച്ച ഒരു സ്മരണിക -തിരുമുറ്റം- പുറത്തിറക്കാന്‍ കഴിഞ്ഞു.
ഈ സ്ക്കൂളിന് പുന്നയ്ക്കല്‍ സ്ക്കൂള് എന്നും പേരുണ്ട് അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുള്ള ഒരു പുന്നമരത്തിന്റെ സാമീപ്യമാണ് ഈ പേരിന്നാധാരം. പുന്ന വിദ്യയുടെ പ്രതീകമാണ്അതുകൊണ്ടുതന്നെ സ്ക്കൂള് പ്രവേശനോത്സവത്തിന് കുട്ടികളെ അണിനിരത്തുമ്പോള്‍ അവരെ നയിച്ച് പുന്നമരത്തെ വണങ്ങി വലം വെച്ച് സ്ക്കൂളിലേയ്ക്ക പ്രവേശിപ്പിക്കുന്നു. കുട്ടികളില്‍ വൃക്ഷപ്രേമം വളര്‍ത്തുന്ന,പ്രകൃതിയുമായി ബന്ധംസ്ഥാപിക്കുന്ന ഈ ചടങ്ങ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ് എന്നത്എടുത്തു പറയേണ്ടതില്ലല്ലോ.
ഭൗതിക സാഹചര്യങ്ങള്‍
3 കെട്ടിടങ്ങളിലായി 2 നിലകളില്‍ ഹൈസ്ക്കൂള് വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികള്‍, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയ൪ സെക്കണ്ടറി വിഭാഗം പ്രവ൪ത്തിക്കുന്നു ടൈല്‍സ് പതിപ്പിച്ചബാത്ത്റൂമുകള്‍.
സൗകര്യങ്ങള്‍
രഫറന്‍സ് ലൈബ്രറി
പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തിയിരിക്കുന്നു. 2500 പുസ്തകങ്ങള്‍ ഇവിടെയുണ്ട്. വൈകിട്ട് അഞ്ചു മണി വരെ കുട്ടികള്‍ക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു
ക്ലാസ്സ് റൂം ലൈബ്രറി
എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി. കുട്ടികള്‍ തന്നെ ലൈബ്രറിയന്മാരായി പ്രവര്‍ത്തിക്കുന്നു. അവര്‍തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു
കമ്പ്യട്ട൪ ലാബ്
16 കംബ്യൂട്ടറുകളുള്ള ഹൈസ്ക്കൂള് ലാബും 10 കംബ്യൂട്ടറുകളുള്ള യു. പി ലാബും ഇവിടെ ഉണ്ട്
ഇ ലേണിംഗ് റൂം
പഠനവിഭവങ്ങളടങ്ങിയ സി.ഡികളോടുകൂടിയ സ്മാ൪ട്ട് ക്ലാസ്സ്റൂം
ബയോഗ്യാസ് പ്ലാന്റ്
മാലിന്യവിമുക്തമായൊരു സ്കൂള്‍ അങ്കണം സാക്ഷാല്കരിക്കുന്നതിനോടപ്പം ഉച്ചഭക്ഷണം തയ്യാറാക്കാ൯ ഇന്ധനവും ലഭിക്കുന്നു
മഴവെള്ളസംഭരണി
25000 ലിറ്ററിന്റെ മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്
ഉച്ചഭക്ഷണ പരിപാടീ
എല്‍.പി മുതല്‍ എച്ച് .എസ്. എസ് വരെയുള്ള കുട്ടികള്‍ക്ക് ഭിവസവും സാമ്പാ൪ കൂട്ടിയുള്ള ഊണ് നല്കുന്നു
ഔഷധത്തോട്ടം
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . എളമക്കര സ്കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തില്‍ നെല്ലി , ഞാവല്‍ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞള്‍ , തഴുതാമ , കരിനൊച്ചി , മുയല് ചെവിയന്‍ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .
ശുദ്ധജലസൗകര്യം
ശുദ്ധജലവിതരണത്തിനായി അന്‍പതിനായിരം രൂപ മുടക്കി ഒരു വലിയ കിണര്‍ ,25,000 ലിറ്റ൪ മഴവെള്ള സംഭരണി ,ശുദ്ധ ജലതതിനായി അക്വാഗാര്‍ഡുകള്‍ തുടങ്ങിയവയിലൂടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിരിക്കുന്നു.
മുന്‍ സാരഥികള്‍
1992,2005,2007 വ൪ഷങ്ങളിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ യ്കുള്ള അവാ൪ഡ്
- 2002 ല്‍ ശ്രീ. എന്‍. പി ഡൊമനിക് മാസ്റ്റ൪ക്ക് ദേശീയ അധ്യാപക അവാ൪ഡ്
- ലൈബ്രറി പ്രവ൪ത്തനങ്ങള്ക്കുള്ള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പ്രൊഫ. പി.എന്‍ പണിക്ക൪ അവാ൪ഡ്
- ഡി.സി ബുക്ക്സും കൈരളി ബുക്ക് ട്രസ്റ്റും സംയുക്തമായി ഏ൪പ്പെടുത്തിയ പ്രഥമ കുഞ്ഞുണ്ണിമാഷ് സ്മാരക അവാ൪ഡ്
- കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏ൪പ്പെടുത്തിയ പ്രഥമ ഡോ.ഹെന്റ്റി ഓസ്റ്റിന്‍ പുരസ്ക്കാരം
- 2008 ല്‍ സംസ്ഥാന ശാസ്ത്ര മേളയില്‍ ശാസ്ത്രവിഭാഗം വ൪ക്കിങ് മോഡലില്‍ ഒന്നാംസ്ഥാനം
- 2009-10ല്‍ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള കെ.ജെ ഹ൪ഷന് and കെ.ജെ ബേ൪ലി മാത്യൂ മടത്തില്കുന്നില് എവ൪ റോളിംഗ് ട്രോഫി സ്കൂളിന് 9/7/10 ല്‍ ലഭിച്ചു
- 2009-10 അധ്യയനവ൪ഷത്തില്‍ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള കൊച്ചി൯ വെല്ഫയ൪ സൊസൈറ്റിയുടെ കെ.ടി ജോസഫ് എവര്‍ റോളിംഗ് ട്രോഫി 6/9/10ല്‍ സ്കൂളിനു ലഭിച്ചു
മറ്റു പ്രവര്‍ത്തനങ്ങള്‍
ഭാരത് സ്കൗട്ട്&ഗൈഡ്
1988 ജൂണ്‍ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ല്‍ 61st ഗൈഡ്കമ്പനി എന്ന പേരില്‍ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളില്‍ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയില്‍ പ്രയോജനപ്പെടുന്നു . 1999-2000 വ൪ഷത്തില് എറണാകുളത്തില്‍ നിന്നും 10 വ൪ഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളില്‍ ജില്ലാതലമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങള്‍ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂള് എളമക്കര
എന്‍.എസ്.എസ്
കഴിഞ്ഞ 2 വ൪ഷമായി സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 100 വിദ്യാ൪ത്ഥികള് അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സ൪ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു
SPC-student police cadet
SPC with forty students
NCC-national cadet corps
NCC with fifty students
പുസ്കോത്സവം
കേരളത്തിലെ വിവിധ പ്രസാധക൪ അണിനിരക്കുന്ന പുസ്തകപ്രദ൪ശനവും വില്പനയും എല്ലാ വ൪ഷവും ഇവിടെ നടക്കുന്നു. 2008 ല്‍ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ല്‍ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി.
സ൪ഗസന്ധ്യ
ചങ്ങമ്പുഴ സാംസ്കാരികവേദിയില് എല്ലാ വ൪ഷവും കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള് പ്പെടുത്തിയുള്ള സ൪ഗ്ഗസന്ധ്യ നടത്തപ്പെടുന്നു
ഗുരുവന്ദനം
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബ൪ 5- എല്ലാ വ൪ഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വ൪ഷം ഡോ. എം ലീലാവതി ടീച്ച൪ മുഖ്യാതിഥിയായി. അധ്യാപകരും
ക്ലാസ്സ് പി.ടി.എ
ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വ൪ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവ൪ത്തനങ്ങള് കുട്ടികള്‍ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദ൪ശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങള്‍ ഇവയുടെ നി൪മ്മാണവും<
2010-2011 ലെ പ്രവര്‍ത്തനങ്ങള്‍
പ്രവേശനോത്സവം 2010-2011
2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന് കോ൪പറേഷന് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.
ഹിരോഷിമ ദിനം
2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.
സ്വതന്ത്രദിനം
ഐ.ടി ട്രെയിനിങ് പ്രോഗ്രാം
എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള് എച്ച്.എം ശ്രീമതി.ടെല്‍മ മെന്റസ് മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ദിച്ച് 9 എ ക്ലാസ്സിലെ ഫാസില്‍ പി.എം ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
2011-2012ലെ പ്രവര്‍ത്തനങ്ങള്‍
പ്രവേശനോത്സവം 2011-2012
എളമക്കര ഗവ:ഹയ൪സെക്കന്ററി സ്കുളിലെ 2011-12അധ്യയനവ൪ഷത്തിലെ സ്കുള് പ്രവേശനോത്സവം ഹിന്ദു പത്രത്തിലെ കാ൪ട്ടുണിസ്റ്റും പ്രശസ്തചിത്രകാരനുമായ Sri Satheesh Vellinazhi ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വ൪ണബലൂണുകള് വാരിവിതറിക്കൊണ്ടാണ് കുട്ടികള്‍ പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റിയത്. ഡിവിഷ൯ കൗണ്സില൪ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മമിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് സ്വാഗതം പറഞ്ഞു. കൗണ്‍സില൪മാരായ Adv: Anilkumar, Sajini Jayachandramn P.T.A President Sri V.V.Musthafa , Staff Secretary K.C.Rugmini എന്നിവ൪ ആശംസകള്‍ നേ൪ന്ന
ലോകപരിസ്ഥിതി ദിനം
ജൂണ്‍ 6-ം തീയതി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണം സീതപ്പഴത്തിന്റെ തൈ നട്ടുകൊണ്ട് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് ഉദ്ഘാടനം ചെയ്തു. എന്ഡോസള്ഫാ൯ തളിക്കുന്നതിന്റെ ദുരിതഫലങ്ങള്വ്യക്തമാക്കുന്ന CDയുടെയും മണ്ണ്, ജലം,വനം, വായു എന്നിവ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനുള്ള CDയുടെയും പ്രദ൪ശനം നടന്നു. രക്ഷിതാക്കളും പങ്കെടുത്തു. ഹൈസ്ക്കള് ക്ലാസ്സുകളില്‍ Quiz,Digital Painting ഇവ നടത്തപ്പെട്ടു.
മാതൃഭൂമി അമ൪ചിത്രകഥ പ്രകാശനം ചെയ്തു
ആത്മാവിന്റെ ഭക്ഷണമാണ് വായനയെന്ന് പ്രശസ്ത ബാലസാഹിത്യകാരന്‍ സി.പി.പള്ളിപ്പുറം അഭിപ്രായപ്പെട്ടു .ആത്മവികാസത്തിന് നല്ല വായനയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.മാതൃഭൂമി അമ൪ചിത്രകഥയുടെ പ്രകാശനം എളമക്കര ഗവ:ഹയ൪സെക്കന്ററിസ്കുളില് നി൪വഹിക്കുകയായിരുന്നു അദ്ദേഹം.കൈയില്‍ കിട്ടുന്നതെല്ലാം വായിക്കരുത്. നല്ല പുസ്തകങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. കേരളത്തില്‍ കുട്ടികള്‍ക്കായി 27 പ്രസിദ്ധീകരണങ്ങള്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
.എളമക്കര സ൪ക്കാ൪ സ്കൂളില്‍ മധുരംമലയാളം തുടങ്ങി
എ ളമക്കര സ൪ക്കാ൪ ഹയ൪സെക്കന്ററി സ്കുളില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കള് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക ടെല്‍മമെ൯ഡസ് അധ്യക്ഷയായി..
വായനവാരാഘോഷം
June 20 മുതല്‍ 24 വരെ ഒരാഴ്ചക്കാലം നമ്മുടെ വിദ്യാലയത്തില്‍ വിവിധപരിപാടികളോടെ സമുചിതമായി വായനവാരാഘോഷം നടത്തി. വായനവാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മാതൃഭൂമി മിന്നാമിന്നിക്കൂട്ടം പരിപാടി നടന്നു.ഹെഡ്മമിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുമാരി ജസീല പ൪വി൯ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങില്‍ മലയാളം അധ്യാപക൯ ശ്രീ. സി.വി. ബേബി വായനാദിനസന്ദേശം നല്കി. ജയകുമാ൪ സ ൪, ഏലിയാസ് സ൪ എന്നിവ൪ ആശംസകള്‍ നേ൪ന്നു.കുട്ടികള്‍ മിന്നാമിന്നി, കാ൪ട്ടൂണ്‍പ്ലസ് എന്നിവ ആഹ്ലാദാരവങ്ങളോടെ ഏറ്റുവാങ്ങി.
ജൂണ്‍ 21ന് രാവിലെ ഓപ്പണ്‍സ്റ്റേജില്‍ ബഷീ൪ദിനം അനുസ്മരണം നടത്തി. സജ്ജീകരിച്ച ക്യാ൯വാസില് ശ്രീ. കലാമണ്ഡലം പ്രഭാകരന്, ഹെഡ്മ്സ്ട്രസ് ശ്രീമതി ടെല്മമെന്ഡസ്, അധ്യാപകരായ ബേബിസ൪, ഏലിയാസ് സ൪, വേലായുധന് സ൪ എന്നിവ൪ വായനാസന്ദേശം എഴുതി. തുട൪ന്ന് വിദ്യാ൪ത്ഥികളും സന്ദേശങ്ങള്‍ എഴുതി. കുട്ടികളുടെ വായനാസന്ദേശങ്ങള്‍ മൂല്യനി൪ണയം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.
ജൂണ്‍ 23 ന് മഹാകവി കുമാരനാശാന് അനുസ്മരണ ദിനമായാണ് കൊണ്ടാടിയത്.കുട്ടികള്‍ക്കായി "ആശാന് ആശയഗംഭീരന്‍" ആസ്വാദനകുറിപ്പ് മത്സരവും ആശാന് കവിത ആലാപന മത്സരവും നടത്തി.മത്സരങ്ങളില്‍ വിജയികളായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു.
ജൂണ്‍ 24 വെള്ളിയാഴ്ച വായനാവാരാഘോഷത്തിന്റെ സമാപന ദിവസം ചങ്ങമ്പുഴ അനുസ്മരണ ദിനമായി ആചരിച്ചു.ചങ്ങമ്പുഴ കാവ്യങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തുന്നതിനായ് വാട്ട൪ കള൪ മത്സരം നടത്തി.ഇതുവരെ നടന്ന മത്സരങ്ങളുടെ പ്രദ൪ശനവും ഉച്ചയ്ക്ക് 2 മണി മുതല്‍ നടത്തി.സമാപനസമ്മേളനം ഉച്ചയ്ക്ക് 2.30ന് ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പി.ടി.എ അംഗം സജീവ൯, ബേബിസ൪ എന്നിവ൪ ആശംസകളും അ൪പ്പിച്ചു. 29/7/11
2011-12 അധ്യനവ൪ഷത്തെ ഹൈസ്ക്കൂള് ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ 29/7/2011 ന് 2 മണിയ്ക്ക് അതത് ക്ലാസ്സുകളില്‍ കൂടി . ക്ലാസ്സൂകളില്‍ കുട്ടികളെ ഗ്രൂപ്പൂകളായി തിരിച്ച് ചെയ്യുന്ന പ്രവ൪ത്തനങ്ങളില്‍ ആദ്യം ചെയ്യുന്ന ഗ്രൂപ്പിന് പ്രോത്സാഹന സമ്മാനം നല്‍കണമെന്നും മാസത്തില്‍ 2 പ്രാവശ്യം ടെസ്റ്റ് പേപ്പ൪ നടത്തണമെന്നും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.
31/7/2011
ദീ൪ഘകാലം ഈ സ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപികയായിരുന്ന ട്രീസാമ്മ കോര ടീച്ചറുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളോടൊപ്പം സ്ക്കൂളിലെ അദ്ധ്യാപകരും കുട്ടികളും പങ്കുചേരുന്നു. 3/8/2011
====Identification and awareness of Leprecy====
doctors and staff came here and detected the suspected marks of the whole students.also awared them about the alergic skin marks
9/8/11
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കായികാദ്ധ്യാപകന്‍ ശ്രി മധുരാജിന്റെ നേതൃത്വത്തില്‍കുട്ടികളുടെ റാലി സംഘടിപ്പിക്കപ്പെട്ടു.റാലി ബഹു:ഹെഡ്മിസ്ട്രസ് ശ്രിമതി ടെല്‍മ മെന്റസ് ഉദ്ഘാടനം ചെയ്തു.തുട൪ന്ന് പോസ്റ്റ൪ പ്രദ൪ശനവും നടന്നു
U.Pക്ലാസ്സുകളിലെ ക്ലാസ് പി.ടി.എ 10/8/2011 ല്‍ ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.
ഈ വ൪ഷത്തെ സ്വാതന്ത്ര ദിനാഘോഷം സമുചിതമായി കൊണ്ടാടി.ബഹു:പി.ടി.എ പ്രസിഡന്റ് ശ്രി പി.പി മുസ്തഫ അധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രിമതി ടെല്‍മ മെന്റസ് സ്വാഗതം നേ൪ന്നു.9.30 ന് ബഹു:കൗണ്സില൪ സീന ടീച്ച൪ പതാക ഉയ൪ത്തി. H.S.S പ്രിന്‍സിപ്പള്‍ ശ്രീമതി ഗീത,പി.ടി.എ അംഗം ശ്രി രാഘവന്,അ൪ച്ചന എന്നിവ൪ സ്വതന്ത്ര ദിന സന്ദേശം നല്കി.കുട്ടികള്‍ക്ക് മിഠായി വിതരണവും നടത്തി.
23/8/11 ന് സ്കുളില്‍ ഓണപ്പരിക്ഷ ആരംഭിച്ചു. QUESTION PAPERS DOUNLOAD ചെയ്ത് അതില്‍ നിന്നും സെലക്ട് ചെയ്ത ചോദ്യങ്ങളായിരുന്നു കുട്ടികള്‍ക്ക് നല്‍കിയത്. കുട്ടികള്‍സന്തോഷത്തോടെ എല്ലാ പരീക്ഷകളും എഴുതി.
പ്രവേശനോത്സവം
2013-14 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാമൂഹിക സാംസ്കാരിക കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മഹനീയ വ്യക്തികളുടെയും കൂട്ടായ്മയില്‍ ഹൃദ്യമായ അനുഭവമായി തീര്‍ന്നു.വിദ്യാലയ പടിവാതിലിലേക്ക് കയറുന്ന നവാതിഥികളെ വര്‍ണ്ണ ബലൂണും മധുരവും നല്കി സ്വീകരിച്ചു.പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.ബഹു.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി സീനാ ഗോകുലന് അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ഉദ്ഘാടനം നിര്‍വഹിച്ചത് പ്രമുഖ ബാലസാഹിത്യകാരനായ ശ്രീ.വേണു വാര്യത്തായിരുന്നു.കുമാരി മേരി ഡോണ ജോസും കൂട്ടുകാരും പ്രവേശനോത്സവ ഗാനം ആലപിച്ചു.ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം അറബി അദ്ധാപകനായ ശ്രീ.അഷറഫ് സര് ഏവരിലേക്കും എത്തിച്ചു.ബഹു.പി.ടി.എ പ്രസിഡന്റ് ശ്രീമതി അനിതാ ജ്യോതി മുഖ്യ പ്രഭാഷണം നടത്തി.SSA നല്കുന്ന സ്നേഹോപഹാരം വിതരണോദ്ഘാടനം ബഹു.കൗണ്‍സിലര്‍ ശ്രീ.എം.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.SMC ചെയര്മാന് ശ്രീ.പി.ജയശങ്കര്‍ ആശംസ നേര്‍ന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഏലിയാസ് സര് കൃതജ്ഞത അറിയിച്ചു.പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.ഈ അദ്ധ്യയന വര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്നു. പരിസ്ഥിതി ദിനം ജൂണ്‍ 5
എളമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരസ്ഥിതിദിനം ആചരിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടുകളേയും
പങ്കെടുപ്പിച്ചുകൊണ്ട് ഹെര്‍ബ്സ് ആല്‍ബം ഒരുക്കി.വ്യത്യസ്ത ചെടികള്‍ ശേഖരിച്ച് അവയുടെ ഗുണങ്ങളും പ്രത്യേകതകളും കുട്ടികള്‍ ക്ലാസ്സ് തലത്തില്‍ കണ്ടെത്തുകയും വിവിധ ഇലകളുടെയും പൂക്കളുടെയും ആകൃതികളില്‍ ആല്‍ബങ്ങള്‍ തയ്യാറാക്കുകയും ചെയ്തു.ഈ ആല്‍ബങ്ങളുടെ പ്രദര്‍ശനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ് ഉദ്ഘാടനം ചെയ്തു.
വായനാ വാരാഘോഷം 19/6/13-27/6/13 ഈ വര്‍ഷത്തെ വായനാവാരാഘോഷം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍ണ പിന്തുണയോടെ മുന്‍വര്‍ഷങ്ങളിലേതു പോലെ ഭംഗിയായി നടന്നു. ജൂണ്‍ 19 പ്രത്യേകം ചേര്‍ന്ന അസംബ്ലിയില്‍ മലയാളം അദ്ധ്യാപകന് ശ്രീ.ജയേഷ് വായനാദിന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു.9C യിലെ അഭിഷേക് രാജന്റെ കവിതാപാരായണം ഏവരും ആസ്വദിച്ചു.തുടര്‍ന്ന് വിവിധ ക്ലാസ്സുകളില്‍ വായനാ മത്സരങ്ങള്‍ നടത്തി വിജയികളെ കണ്ടെത്തി അനുമോദിച്ചു. ജൂണ്‍ 20 കഥാരചന,കവിതാ രചന മത്സരങ്ങള്‍ നടത്തി.മഴ എന്ന വിഷയത്തെ ആസ്പദമാക്കി കഥകള്‍ രചിച്ചു.എന്റെ മലയാളം ഹൈസ്കൂള്‍ വിഭാഗത്തിന് കവിതാ വിഷയമായപ്പോള്‍ യു.പി വിഭാഗത്തിന് പ്രകൃതി തന്നെ വിഷയമായി തീര്‍ന്നു. ജൂണ്‍ 25 ഉപന്യാസം,ചിത്രരചന എന്നീ മത്സരങ്ങളാണ് നടത്തിയത്.ശ്രേഷ്ഠ മലയാളം എന്നതാണ് ഉപന്യാസത്തിന് വിഷയമായി നല്‍കിയത്.ബാലാമണിയമ്മയുടെയും ചങ്ങമ്പുഴയുടെയും കവിതകളെ ആസ്പദമാക്കിയുള്ള ചിത്രരചനയാണ് യു.പി വിഭാഗത്തിന് നല്‍കിയത്. ജൂണ്‍ 26 എല്ലാ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് സാഹിത്യ ക്വിസ് മത്സരം നടത്തി. ജൂണ്‍ 27 സമാപനാഘോഷം വായനയുടെ പ്രാധാന്യം മലയാള ഭാഷയുടെ പ്രസക്തി എന്നീ വിഷയങ്ങളെക്കുറിച്ച്മലയാളം അദ്ധ്യാപിക ശ്രീമതി ദിവ്യ ക്ലാസ്സെടുത്തു.മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ് സമമാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.
മധുരം മലയാളം 3/7/13 എമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി എറണാകുളം പൈപ്പ്ഫീല്‍ഡ് ജനറല്‍ മാനേജര്‍ പി.വിജയന് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-പത്തു കോപ്പികള്‍ ശ്രീ.വിജയന് സ്കൂളിന് നല്കാമെന്നേറ്റു.എല്‍.പി വിഭാഗം കുട്ടികള്‍ക്ക് മിന്നാമിന്നി ,ലഘു കഥാപുസ്തകങ്ങള്‍ തുടങ്ങിയ വാഗ്ദാനവും മാതൃഭൂമിയില്‍ നിന്ന് ലഭിച്ചു. ജൂലൈ 22 ചാന്ദ്രയാന്‍ ദിനം ചാന്ദ്രദിനത്തോടനുബന്ധിച്ച് working model,still model,chart. എന്നീയിനങ്ങളില്‍ എക്സിബിഷന് നടത്തി.ഇതിലൂടെ എല്ലാ കുട്ടികള്‍ക്കും ചന്ദ്രനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിച്ചു. october 1 വയോജനദിനം october 1 വയോജനദിനമായി ആചരിച്ചു. സ്കുള് പരിസരത്തുള്ള retired അദ്ധ്യാപകരെയും സ്കൂളിലെ മുതിര്‍ന്ന അദ്ധ്യാപകേതര ജീവനക്കാരേയും ആദരിക്കുകയും കുട്ടികള്‍ അവരുമായി സംവദിക്കുകയും ചെയ്തു. october 11,12 സ്കുള് കായികമേള സ്കുള് കായികമേള oct 11,12 തീയതികളില്‍ നടന്നു. 11ന് രാവിലെ 9.30ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ്, principal Sri. Suresh, Ward Councillor Smt.Seena Gokulan, PTA President Smt. Anitha Jyothi എന്നിവര്‍ പങ്കെടുത്തു. പഠനത്തോടൊപ്പം കലാ കായികമത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കൗമാരക്കാരുടെ ശാരീരിക മാനസിക വികസന അവബോധ ക്ലാസ്സ്-26/9/13 നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ആഭിമുഖ്യത്തില്‍ ARSH എന്ന പ്രോഗ്രാമിന്റെ ഭാഗമായി ശാരീരികവും മാനസികവും സാമൂഹികവുമായ തലങ്ങളില്‍ കൗമാരപ്രായക്കാര്‍ നേരിടുന്ന സംഘര്‍ഷങ്ങളേയും വെല്ലുവിളികളേയും തരണം ചെയ്ത് ജീവിതവിജയം നേടാന്‍ പ്രാപ്തരാക്കുന്ന ക്ലാസ്സ് എറണാകുളം ജനറല്‍ ആശുപത്രിയിലെ Dr. ഗിരിജയുടെ നേതൃത്വത്തില്‍ നടന്നു.മാനസികമായി അപക്വത അനുഭവിക്കുന്ന ഏഴ് കുട്ടികളെ ഡോക്ടറുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി.സ്കൂള്‍ ലീഡര്‍ മുഹമ്മദ് ആദിലും വൃന്ദാ ലക്ഷമണും നന്ദി പ്രകാശിപ്പിച്ചു.
യാത്രാസൗകര്യം == <googlemap version="0.9" lat="10.021026" lon="76.293021" zoom="17"> 10.019779, 76.291369 GHSS ELAMAKKARA </googlemap>
പ്രവേശനോത്സവം ശ്രീ ഹൈബി ഈഡൻ MLA ഉൽഘാടനം നിർവഹിച്ചു . വിദ്യാഭ്യാസ സ്റ്റാൻഡിങ് chairപേഴ്സൺ ശ്രീമതി പൂർണിമ നാരായൺ അധ്യക്ഷത വഹിച്ചു . HM പീ ജെ varghese സ്വാഗതം ചെയ്യുതു.
പരിസ്ഥിതിദിനം കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ജെ ലത ഉൽഘാടനം നിർവഹിച്ചു, വൃക്ഷത്തൈ നടുകയും ചെയ്യ്തു.
UP ,HS ,സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു.
ലഹരിവിരുദ്ധദിനം റാലി,കുട്ടികളുടെ mime ,ലഹരിവിരുദ്ധക്ലാസ്സ്,ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയോടെ നടത്തി.
വായനാവാരാചരണത്തിൽ ശ്രീ മേജർ രവി കുട്ടികളുമായി സംവദിച്ചു.
ഭാരതത്തിന്റെ എഴുപതാമതു സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
അധ്യാപകദിനത്തിൽ പൂർവ അധ്യാപകരെ ആദരിച്ചു.അധ്യാപകർക്ക് കലാപരിപാടികളും ഉണ്ടായിരുന്നു.
SC ,ST വികസനഅതോറിറ്റിയുടെ ഭാഗമായി SC കുട്ടികൾക്കുള്ള മേശയും കസേരയും വിതരണം ചെയ്യുന്നു.
എളമക്കര പോലീസ്സ്റ്റേഷനിലെ ഉദ്യോഗസ്ഥരും SPC കേഡറ്റുകളും പങ്കെടുത്തുകൊണ്ട് യോഗ ക്ലാസ് നടത്തി.