എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ലിറ്റിൽകൈറ്റ്സ്

2017-18 അധ്യയന വർഷത്തിൽ നിതിൻ സാറിന്റെയും ആശ ടീച്ചറിന്റെയും നേതൃത്വത്തിൽ Little Kites പ്രവർത്തനം ആരംഭിച്ചു എട്ടാം ക്ലാസ്സിൽ നിന്ന് 20 കുട്ടികളെയാണ് അംഗങ്ങളായി ചേർത്തത് .വളരെ മികച്ച പ്രവർത്തനങ്ങൾയിരുന്നു ക്ലബ്ബിന്റേതു.ഇന്റർനെറ്റിനെ കുറിച്ചും സൈബർ കുറ്റങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ, കമ്പ്യൂട്ടർ ഹാർഡ് വെയർ സോഫ്റ്റ് വെയർ കമ്പ്യൂട്ടർ റിപ്പയറിങ് തുടങ്ങിയവയെകുറിച്ചുളള ക്ലാസുകൾ കുട്ടികൾക്ക് നൽകി.സ്കൂൾ തല ക്യാമ്പുകൾ സബ് ജില്ലാ തല ക്യാമ്പുകൾ എന്നിവയിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച്ച വയ്‌ക്കാൻ സാധിച്ചു. പ്രോഗ്രാമിങ്ങിനെ കുറിച്ചും അനിമേഷനെ കുറിച്ചുമുള്ള ക്ലാസുകൾ കുട്ടികൾക്ക് വളരെ പ്രയോജനം നൽകി. സ്കൂളിലെ ഐസിടി ഉപകരണങ്ങളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ആദ്യ ബാച്ചിലെ എല്ലാ അംഗങ്ങളും ലിറ്റൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചാൽ എൽ കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും പദം ക്ലാസ്സിലെ പരീക്ഷയിൽ മാർക്ക് ഗ്രേസ് മാർക്ക് ആയി ലഭിക്കുകയും ചെയ്തു.


സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം തിരിച്ചറിയൽ കാർഡ് വിതരണം സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്
ഡിജിറ്റൽ പൂക്കളം2019


ഡിജിറ്റൽ പെയിന്റിംഗ് പരിശീലനത്തിലൂടെ ശ്രീഹരിക്കു ജില്ലാ തലത്തിൽ എ ഗ്രേഡ് ലഭിച്ചു
