സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്
അഖില ലോക സാഹോദര്യ സംഘടനയായ സ്കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പൗവ്വൽ . ആഫ്രിക്കയിലെ ബോവർ വർഗ്ഗക്കാർക്കെതിരായി ബ്രിട്ടീഷുകാർ നടത്തിയ യുദ്ധം 217 ദിവസം നീണ്ടു നിന്നപ്പോൾ യുദ്ധരംഗത്തുണ്ടായ കഷ്ടതകളും വിഷമതകളും കണ്ട് മനസ്സലിഞ്ഞ ബേഡൻ പൗവ്വൽ കുറച്ചു ചെറുപ്പക്കാരെ സംഘടിപ്പിച്ച് ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി ഭക്ഷണം വിതരണം ചെയ്യുന്നതിനും രഹസ്യങ്ങൾ കൈമാറുന്നതിനും ഏർപ്പാടു ചെയ്തു.അവർ പ്രകടിപ്പിച്ച ആത്മധൈര്യവും സേവന തത്പരതയും ഒരു സന്നദ്ധ സംഘടന രൂപീകരിക്കാൻ പ്രചോദനമായി.