സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഹൈസ്‌കൂൾ വിഭാഗം

മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം

മുൻ വർഷങ്ങളിലെ ഹൈ സ്കൂൾ വിഭാഗം കുട്ടികളുടെ എണ്ണം ഇവിടെ കാണാം

  • എച്ച് സ് വിഭാഗം 12 മുറികളിലായി കുട്ടികൾ ഡിവിഷനുകളിൽ പഠിക്കുന്നു
  • 19 സ്ഥിര അധ്യാപകരും ഗണിതവിഭാഗത്തിൽ ഒരു താത്കാലിക അദ്ധ്യാപകനും ഉണ്ട് .
  • 2022- 23 വർഷത്തിൽ 153 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്നത്. എസ് എസ് എൽ സി.ക്ക് കഴിഞ്ഞ നാലു വർഷവും 100% റിസൾട്ട് നിലനിർത്തി വരുന്നു.
  • താഴെ പറയുന്ന യൂണിറ്റുകളുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

പാഠ്യപ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട്

2021-22 അധ്യയന വർഷത്തെ ഹൈസ്‍കൂൾ വിഭാഗം കുട്ടികളുടെ എണ്ണം
ക്ലാസ് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം
8 36 85 121
9 47 102 149
10 47 83 130

ഹൈസ്‍കൂൾ വിഭാഗം അധ്യാപകർ

സ്കൂൾ കൗൺസിലർ

 

അനധ്യാപകർ

ബാലസൗഹൃദം

ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ബാല സൗഹൃദ കേരളം നാലാം ഘട്ടത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് ഒക്ടോബർ 26 ഉച്ചയ്ക്ക് 2 മണിക്കു നടത്തിയ പരിപാടിയിൽ ഈ സ്കൂളിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗങ്ങളായ അനുപമ വിയും, അമിതപ്രകാശും പങ്ക്കെടുക്കുകയും വളരെ സജീവമായി സ്കൂൾ,സാമൂഹിക പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ഉണ്ടായി.

 

സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ

സ്ത്രീധനം വാങ്ങുന്നതും,കൊടുക്കുന്നതും കുറ്റമാണെന്നും അതിനെതിരെ പ്രവർത്തിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളെ കൊണ്ട് സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചെയ്യിപ്പിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ ജനുവരി 19 നു 11 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടത്തി.

രാഷ്ട്രീയ ബാലികദിനം

രാഷ്ട്രീയ ബാലികദിനമായ ജനവരി 24 നു ഓരോക്ലാസ്സിലെ കുട്ടികൾക്കും ബോധവത്കരണ ക്ലാസ് കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ നടത്തി.

കൗമാരം:കരുത്തും കരുതലും

കൗമാരപ്രായക്കാരിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായി പ്രശ്നങ്ങളെ സ്വയം മനസിലാക്കുന്നതിനുള്ള കരുത്തും, കരുതലും നേടുന്നതിന്റെ ഭാഗമായി ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് 'ക്രിയാത്മക കൗമാരം: കരുത്തും,കരുതലും' ബോധവത്കരണ ക്ലാസ്സ് സ്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ നടത്തി. ഫെബ്രുവരി 24 നു രാവിലെ 1൦ മണിക്കു പ്രധാനദ്ധ്യാപിക ശ്രീമതി.ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ.രവി മാസ്റ്റർ, മറ്റു അദ്ധ്യാപകർ പങ്ക്കെടുത്തു.

ഗൃഹ സന്ദർശനം

മോട്ടിവേഷൻ ക്ലാസ്

നല്ലൊരുഭാവി, ഉയർന്ന ജോലി ,സുസ്ഥിരവും സമാധാനപരമായ ജീവിതം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി കരിയർ കൺസൾട്ടന്റ് , മോട്ടിവേഷണർ ശ്രീ.ഷമീർ സാറിന്റെ ഒരു മോട്ടിവേഷണൽ ക്ലാസ് പത്താംക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു.

വിവ

വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി.

         

2022-23 പത്താംക്ലാസ് വിദ്യാർത്ഥികൾ

   

 

2022-23 പത്താംക്ലാസ് യാത്രയപ്പ്

 

ഈ വർഷത്തെ പത്താം ക്ലാസ് കുട്ടികൾക്ക്‌ യാത്രയപ്പു പാർട്ടി മാർച്ച് 6 തിങ്കളാഴ്ച നടത്തി. രാവിലെ ക്ലാസ് ഫോട്ടോ എടുപ്പും, ഉച്ചക്കു ബിരിയാണിയും പത്തിൽ പഠിക്കുന്ന കല്യാൺ എസ് നായരുടെ വക ഐസ് ക്രീം വിതരണവും ഉണ്ടായി.

കേക്ക് കട്ടിങ് <gallery> പ്രമാണം:21068 sentoff 2.jpeg പ്രമാണം:21068 sentoff 3.jpeg