ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഹിമയ ബിന്ദ്
10 th std(2022-2023)
GVHSS VATTENAD'

എരിയുന്ന ലോകം
അവയവങ്ങൾ കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞാണ് ഞാൻ അവിടെ ചെന്നത്.
എനിക്ക് ഇരയെ കാണുന്ന
പരുന്തിന്റെ ചിറക് വേണമായിരുന്നു.
കെണിയിൽ വീഴ്ത്തുന്ന
ചിലന്തിയുടെ തുപ്പൽ.
കുയിലിന്റെ ബുദ്ധി.
ആടി തിമർക്കുന്ന മയിലിന്റെ പീലി
ചവർ തേടുന്ന കാക്ക യുടെ
കൊക്ക്.
ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയുടെ മൗനം,
പൂച്ചയുടെ കാല്,
കരണ്ട് തിന്നുന്ന എലിയുടെ ചുണ്ട്,
കുറുക്കന്റെ കണ്ണ്,
അങ്ങനെ കുറേ...,....
അമ്മയെ ഉപേക്ഷിച്ചവന്റെ
ഹൃദയവും, നാല് വയസ്സ് കാരിയെ പീഡിപ്പിച്ചവന്റെ
തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്....


ഹിമയ ബിന്ദ്
10 th std
GVHSS VATTENAD

എരിയുന്ന ലോകം
അവയവങ്ങൾ കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞാണ് ഞാൻ അവിടെ ചെന്നത്.
എനിക്ക് ഇരയെ കാണുന്ന
പരുന്തിന്റെ ചിറക് വേണമായിരുന്നു.
കെണിയിൽ വീഴ്ത്തുന്ന
ചിലന്തിയുടെ തുപ്പൽ.
കുയിലിന്റെ ബുദ്ധി.
ആടി തിമർക്കുന്ന മയിലിന്റെ പീലി
ചവർ തേടുന്ന കാക്ക യുടെ
കൊക്ക്.
ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയുടെ മൗനം,
പൂച്ചയുടെ കാല്,
കരണ്ട് തിന്നുന്ന എലിയുടെ ചുണ്ട്,
കുറുക്കന്റെ കണ്ണ്,
അങ്ങനെ കുറേ...,....
അമ്മയെ ഉപേക്ഷിച്ചവന്റെ
ഹൃദയവും, നാല് വയസ്സ് കാരിയെ പീഡിപ്പിച്ചവന്റെ
തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്....


                                 ***********