ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്
ഒളകര ജി.എൽ.പി.സ്കൂളിലെ അറബിക് ക്ലബ്ബാണ് 'അൽ ബിദായ'. ഓരോ വർഷവും ഒത്തിരി പ്രവർത്തനങ്ങളാണ് അൽബിദായ: കുട്ടികൾക്ക് വേണ്ടിനടത്തുന്നത്. ഓരോ ദിനാചരണങ്ങളിലും (വായനാദിനം,ഗാന്ധിജയന്തി,കേരളപിറവി, ശിശുദിനം) ആ ദിനത്തെ ആസ്പദമാക്കി അറബിക് ക്വിസ്, പ്രഭാഷണ, കവിതാലാപന മത്സരങ്ങൾ നടത്താൻ അൽ ബിദായ: മുന്നിട്ടിറങ്ങി. അറബി ഭാഷ കുട്ടികളുടെ നാവിനിണങ്ങാൻ അറബി കവിതകൾ, വാർത്തകൾ, തുടങ്ങി ആലപിക്കാനും വായിക്കാനും ഉതകുന്ന നിരവധി അവസരങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കുകയും ഫലപ്രദമായ രീതിയിൽ കുട്ടികൾ അവയെ ഏറ്റെടുക്കുകയും ചെയ്യുന്നത് എടുത്തുപറയേണ്ട കാര്യമാണ്. അറബി ക്ലാസുകളിൽ അറബിയിലുള്ള അഭിവാദ്യ വചനങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻതൂക്കം കൊടുക്കണമെന്ന അൽബിദായയുടെ നിർദ്ദേശപ്രകാരം അറബിഭാഷയിൽ കുട്ടികൾ അഭിമുഖീകരിക്കുന്നത് കൗതുകമുളവാക്കുന്ന കാഴ്ച്ചയാണ്. അൽബിദായ:യുടെ നിലവിലെ ചുമതലയുള്ളത് അധ്യാപകനായ സദഖത്തുള്ള മാസ്റ്റർക്കും നാലാം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ ബാസിതിനുമാണ്. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.
2022-2023
അലിഫ് ടാലന്റ് ടെസ്റ്റ്
സ്കൂളിലെ അറബിക് ക്ലബ്ബ് അൽ ബിദായയുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ അലിഫ് (അറബിക് ലേണിംഗ് ഇംപ്രൂവ്മെന്റ് ഫോഴ്സ്) അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. എച്ച്.എം കെ.ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. 20 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒപ്ജക്ടീവ് രീതിയിലുള്ള ചോദ്യപേപ്പറും ഒ.എം.ആർ ഷീറ്റും നൽകിയാണ് പരീക്ഷ സംഘടിപ്പിച്ചത്. ക്ലബ്ബ് കൺവീനർ സ്വദഖതുല്ല പെരുവള്ളൂർ ആശംസ അറിയിച്ചു.
വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹന നഷ് വ.ടി ഒന്നാം സ്ഥാനവും നിഷ് വ ഫാത്വിമ രണ്ടാം സ്ഥാനവും അഫ്‌ലഹ കെ.സി മൂന്നാം സ്ഥാനവും നേടി. അൽ ബിദായ അറബിക്ക് ക്ലബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ജംശീദ്, നബീൽ എന്നിവർ നേതൃത്വം നൽകി.
കാലിഗ്രഫിയിൽ വിസ്മയം തീർത്ത് കുരുന്നുകൾ
ഡിസംബർ 18 ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ അൽബിദായ അറബി ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ കാലിഗ്രഫി ചിത്ര പ്രദർശനം ശ്രദ്ധേയമായി.ഖുർആൻ വചനങ്ങൾ കൊണ്ട് മനോഹരമാക്കിയ കാലിഗ്രഫിയും, കരവിരുതിൽ സുന്ദരമാക്കിയ രചനകളും കലയുടെ മാസ്മരികത വെളിപ്പെടുത്തുന്നതായി.
പ്രത്യേക പരിശീലനം നൽകി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാലിഗ്രഫി മത്സരത്തിൽ അറബി ലിപിയിൽ വേറിട്ട കാലിഗ്രഫികൾ വരച്ചാണ് കുരുന്നുകൾ മികവ് പ്രകടിപ്പിച്ചത്.
പ്രദർശനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ കലയിലും കാലിഗ്രഫിയിലുമുള്ള മികവ് തെളിയിക്കുന്നതായിരുന്നു പ്രദർശിപ്പിച്ച അതിമനോഹരമായ
ഓരോ സൃഷ്ടികളും. പ്രവർത്തനകൾക്ക് അധ്യാപകരായ വി.ജംശീദ്, കെ.സ്വദഖതുല്ല എന്നിവർ നേതൃത്വം നൽകി.
2021-2022
2021-22 വർഷത്തെ അറബിക് ക്ലബ് അൽബിദായ ക്ലബ്ബ് പുനർ രൂപികരിച്ച ഉടനെ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം നടത്തി. വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കൽ മത്സരവും നടത്തി. ജൂലൈ 5 ന് ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി. അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ പങ്കെടുത്ത് ധാരാളം വിദ്യാർത്ഥികൾ സബ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടി ഉയർന്ന സ്കോർ നേടി സമ്മാനർഹരായി. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണ മത്സരം നടത്തി. വിജയികൾക്ക് പ്രോത്സാഹനം നൽകി.
അൽബിദായയുടെ പ്രദർശനം
അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കുന്ന 'ഡിസംബർ 18' ന് സ്കൂളിൽ മികച്ചൊരു "Arabic Expo" സംഘടിപ്പിച്ചു അൽബിദായ: കുട്ടികളിലേക്ക് അറബി ഭാഷയുടെ സവിശേഷതകൾ വ്യക്തമാക്കിക്കൊടുത്തു. പ്രസ്തുത പരിപാടിയിൽ ലോക അറബ് രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പുരാതന അറബി കൊത്തുപണികൾ,കലിഗ്രഫികൾ, ചെമ്പിൽ തീർത്ത ഖുർആൻ തുടങ്ങി വ്യത്യസ്തതയും കൗതുകവും നിറഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചു. കൂടാതെ അറബി വേഷധാരിയായ വിദ്യാർത്ഥി പ്രദർശനത്തിനെത്തിയത് കുട്ടികൾക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കി. ചടങ്ങിൽ അൽബിദായ ക്ലബ് ചെയർമാൻ സ്വദഖത്തുല്ല അറബി ഭാഷാ ദിന സന്ദേശം നൽകി.
2019-2020
അലിഫ് സംസ്ഥാന സമിതി സംഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ പങ്കെടുത്ത് നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ശാദിൽ ഇ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ സിദ്ര എന്നിവർ ഉയർന്ന സ്കോർ നേടി സംസ്ഥാന തലത്തിൽ സമ്മാനർഹരായി. ഒളകര ജി എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് വീണ്ടുമൊരു അഭിമാന നിമിഷമായിരുന്നു ഈ വിദ്യാർഥികൾ ടാലൻറ് ടെസ്റ്റിലൂടെ നേടിയെടുത്തത്. ഹെഡ്മാസ്റ്റർ എൻ വേലായുധൻ, അധ്യാപകർ, പിടിഎ അംഗങ്ങൾ വിദ്യാർഥികളെ അനുമോദിച്ചു.
ഭാഷാ ദിനാചരണം
ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി പുകയൂർ ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ അറബി ഭാഷാ ദിനം ആചരിച്ചു. അറബി ഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തി വിദ്യാർഥികൾ നിശ്ചലദൃശ്യം അവതരിപ്പിച്ചും മഹിമ വിളിച്ചോതി പ്ലക്കാർഡുകൾ കയ്യിലേന്തി കുരുന്നുകൾ അണിനിരക്കുകയും ചെയ്തു . ഭാഷാ ക്വിസ്, ഡോ ക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. അറബി ക്ലബ്ബ് അൽബിദായയും ഭാഷാധ്യാപകരായ ജംഷിദ്, സദഖത്തുല്ല നേതൃത്വം എന്നിവരും നൽകി.
2018-2019
അറബികളായി കുട്ടികൾ
ഒളകര ഗവ.എൽപി സ്കൂളിൽ അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. കയ്യെഴുത്തു മാസികയായ അൽഫലാഹിന്റെ നിർമ്മാണം, അറബി പദപ്രശ്ന പൂരണം, പദ കേളി എന്നിവ നടത്തി. വിദ്യാലയത്തിലെ അറബിക് ക്ലബ് അൽബിദായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അറബി വേഷത്തിലാണ് അറബി ക്ലബ് അംഗങ്ങൾ വിദ്യാലയത്തിലെത്തിയത്. അറബി ഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി 2010 മുതൽ ഡിസംബർ 18 ന് എല്ലാവർഷവും യു.എൻ നിർദേപ്രകാരം അറബി ഭാഷ ദിനം ആചരിച്ചു വരുന്നത്. ലോകത്തിൽ സംസാരഭാഷയുടെ കാര്യത്തിൽ നാലാം സ്ഥാനമാണ് അറബിഭാഷയ്ക്കുള്ളത്. 28 ഓളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ കൂടിയാണ് അറബി, അതായത് 25 കോടി ജനങ്ങളുടെ മാതൃഭാഷ. ചടങ്ങിൽ എച്ച്.എം എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. ഭാഷ അധ്യാപകനായ ജംഷീദ് അറബി ഭാഷാ ദിന സന്ദേശം നൽകി. അധ്യാപകരായ റജില, റഷീദ് കെ.കെ, റംസീന എന്നിവർ പങ്കെടുത്തു.