ജി.യു. പി. എസ്.തത്തമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാലുകെട്ടിന്റെ മാതൃകയിലായി പണിതീർത്ത ഈ സ്കൂളിനെ 122 വർഷം പാരമ്പര്യമുണ്ട് .ശ്രീ കുറുമ്പഭഗവതിയുടെ തിരുമുറ്റത്ത് നിലകൊള്ളുന്നതിനാൽ ചീറമ്പുക്കാവ് സ്കൂൾ എന്നും നാട്ടുകാർ വിളിക്കുന്നു .ഇപ്പോൾ ഈ വിദ്യാലയത്തിന് 197 സെന്റ് സ്ഥലമുണ്ട് .2019 -ൽ ചിറ്റൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.പ്രീ പ്രൈമറി മുതൽ 7 ക്ലാസ് വരെ ഇവിടെയുണ്ട് .ഈ കെട്ടിടത്തിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു .പണ്ട് ഒരു കുളം ഉണ്ടായിരുന്ന ഈ  സ്ഥലത്തു പിന്നീട് നാട്ടുകാർ തൂർത്തു നല്ലൊരു കളി സ്ഥലം രൂപപ്പെടുത്തുകയാണ് ഉണ്ടായത് .രാജ്യത്തിന്റെ നാനാ തുറകളിലായി പല ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികൾ ഈ സ്കൂളിന്റെ മുറ്റത്തു കളിച്ചു വളർന്നവരാണ്.ഈയിടെയായി നമ്മെ വിട്ടു പിരിഞ്ഞ ഷഡാനന്ദൻ ആനിക്കത്ത് മുൻകാല വിദ്യാർത്ഥികളിലൊരാളാണ് .വിവിധ കലകളുടെ പ്രതിഭയായ  ഇദ്ദേഹം വാർത്തെടുത്ത ചണ്ഡാലഭിക്ഷുകി യുടെ ശില്പം സ്കൂൾ അങ്കണത്തിന് അഭിമാനമായി ഇന്നും  നിലകൊള്ളുന്നു.അഗ്രഹാരങ്ങളിലെ പാണ്ഡിത്യം നിറഞ്ഞ ഒരു പാരമ്പര്യം പണ്ട് മുതൽക്കെ സ്യാന്തമാക്കിയ വിദ്യാലയമായതിനാൽ അക്കാദമിക നിലവാരത്തിൽ ഇന്നു മുൻപന്തിയിൽ തന്നെയാണീ സ്കൂൾ നിൽക്കുന്നത് .