എസ്. ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിപോഷണ പരിപാടിയാണ് "ആയുർദീപ്തി" ശാന്തിഗിരി ആയർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി അതിന് പരിഹാരവും ആവശ്യമെങ്കിൽ തുടർ ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതി.സമഗ്രവും സമ്പൂർണ്ണവുമായ ആരോഗ്യപരിപാലനം ആയുർവേദത്തിലൂടെ എന്ന ലക്ഷ്യവുമായാണ് " ആയുർദീപ്തി " ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ പരിശോധനയും പ്രാഥമിക ചികിത്സയും സൗജന്യമാണ്

"ആയൂർ ദീപ്തി" മെഡിക്കൽ ക്യാമ്പ്

ഒന്നാം ഘട്ടം

 

സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സമഗ്രവും സമ്പൂർണവുമായ സുസ്ഥിര ആരോഗ്യ പരിപാലനപദ്ധതി ആയുർവേദത്തിലൂടെ എന്ന ലക്ഷ്യവുമായാണ് "ആയൂർ ദീപ്തി" മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്

മലമ്പുഴ നിയോജക മണ്ഡലം എം.എൽ.എ, എ.പ്രഭാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവും വിദ്യാഭ്യാസവുള്ള സമൂഹത്തിന് മാത്രമേ വികസന കാഴ്ചപ്പാട് ഉണ്ടാവുകയുള്ളു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ഇന്നിവിടെ തുടങ്ങിയ ഈ സംരഭത്തിന് പ്രയത്നിച്ച എസ്. ബി.എസ് ഓലശ്ശേരിയേയും ശാന്തിഗിരി മെഡിക്കൽ കോളേജിനേയും അദ്ദേഹം പ്രശംസിച്ചു. പി.ടി.എ പ്രസിഡന്റ് എ. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനധ്യാപകൻ എച്ച്. വേണുഗോപാലൻ സ്വാഗതവും വാർഡ് മെമ്പർ സി.ചന്ദ്രൻ , ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ നാഗഭൂഷണം, സ്ക്കൂൾ മാനേജർ കെ. കുട്ടികൃഷ്ണൻ, സ്‌റ്റാഫ് സെക്രട്ടറി സി.വി.ബിജു, എന്നിവർ ആശംസകൾ അറിയിച്ചു. ഹെൽത്ത് ക്ലബ് സെക്രട്ടറി ബി.മോഹനൻ നന്ദി പറഞ്ഞു. 

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശാന്തിഗിരിയുടെ നേതൃത്വത്തിൽ 'പോഷകാഹാര സംരക്ഷണം കുട്ടികളിൽ ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് നിശ്ചിത ഇടവേളകളിൽ തുടർപരിശോധനയും മരുന്നു വിതരണവും നടത്തുമെന്ന് ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ നാഗഭൂഷണം ആശംസാ പ്രസംഗത്തിൽ അറിയിച്ചു.

രണ്ടാം ഘട്ടം

 

എസ്. ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിപോഷണ പരിപാടിയായ ആയുർദീപ്തി യുടെ രണ്ടാം ഘട്ടം 10-12 -2022 ശനിയാഴ്ച സംഘടിപ്പിച്ചു.ശാന്തിഗിരി ആയർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി അതിന് പരിഹാരവും ആവശ്യമെങ്കിൽ തുടർ ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതി. ആരോഗ്യ പരിശോധനയും പ്രാഥമിക ചികിത്സയും സൗജന്യമാണ് , ഈ സംവിധാനം എല്ലാ രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തി.

പോഷകാഹാരത്തിന്റെ കുറവു മൂലമാണ് കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നത്,കുട്ടികളിലെ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ വൽക്കരിക്കുന്നതിനും , ഭക്ഷണ ശീലങ്ങളിൽ ചെറു ധാന്യങ്ങൾ (millets) ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും, ചെലവ് കുറഞ്ഞ പോഷകാഹര പദാർത്ഥങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ച് പ്രായോഗിക പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു