സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ഗ്രന്ഥശാല
വിദ്യാലയ ലൈബ്രറി
വിദ്യാലയ ആരംഭം മുതലേ പ്രവർത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിലുണ്ട് .പതിനാലായിരുത്തോളം പുസ്തകങ്ങൾ എവിടെ സംഭരിച്ചുവച്ചിട്ടുണ്ട് .വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ഈ വിദ്യാലത്തിനൊരു മുതൽക്കൂട്ടാണ് .പുസ്തകളെ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട് .എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകിവരുന്നു .അദ്ധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനും വിനോദത്തിനായി ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു .സിസ്റ്റർ ജിനിമോൾ കെ പി ഈ ഗ്രന്ഥശാലയുടെ പ്രധാന ചാർജ് വഹിക്കുന്നു .ശ്രീമതി ലിജി അസിസ്റ്റന്റ് ലൈബ്രേറിയനായും പ്രവർത്തിച്ചുവരുന്നു .
ക്ലാസ്സ്റൂം ലൈബ്രറി
വർഷത്തിലെ പുതിയ സംരംഭമാണ് ക്ലാസ്റൂമിലൈബ്രറികൾ .എല്ലാ ക്ലാസ്സുകളിലും കുട്ടികൾ ലൈബ്രറികൾ സ്വയം ഉണ്ടാക്കിയിട്ടുണ്ട് .അവരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായും സ്കൂളിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന ചെയ്തുവരുന്നു.