ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .കുട്ടിക്ക് ഒരു ചെടി എന്നത് ഈ വർഷവും ഞങ്ങൾ നടപ്പിലാക്കി .പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുട്ടികളും അവരുടെ പേര് എഴുതിയ ഒരു ചെടിയും ചട്ടിയുമായാണ് പ്രവേശനോത്സവത്തിന് എത്തിയത് .ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളെ വിവിധ മേഖലയിൽ പ്രമുഖരായ വ്യക്തികൾ ,മുൻ ഹെഡ്മാസ്റ്റർസ് ,കെ .എ .എസ് നേടിയ പൂർവ്വ വിദ്യാർത്ഥി ശ്രീമതി ഗായത്രി എന്നിവർ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു .
-
"ഒന്നാം ക്ലാസ്സുകാർ ആദ്യക്ഷരം കുറിക്കുന്നു"
-
"ഒരു കുട്ടിക്ക് ഒരു ചെടി "
-
പ്രതിദിന കവിതാപാഠം
-
നൃത്ത പരിശീലനം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആചരിച്ചു . കുട്ടികളുടെ കലാ പരിപാടികൾ,75 കുട്ടികളെ പങ്കെടുപ്പിച്ചു മോബ് ഡാൻസ് ,പതാക ഉയർത്തൽ ,ദേശഭക്തി ഗാനാലാപനം എന്നിവ സങ്കടിപ്പിച്ചു .