കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം
എന്റെ നാട്
വടക്കേ മലബാറിന്റെ ചരിത്രപരവും സാംസ്കാരികവുമായ തനിമകൾ സൂക്ഷിക്കുന്ന കോഴിക്കോട്. ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ,ജൂതന്മാർ, കാപ്പിരികൾ തുടങ്ങി ഇവിടെയെത്തിയവർ എത്രയെത്ര... രാജാകീയ ഐശ്വര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സാമൂതിരി കോവിലകവും തളിക്ഷേത്രവും വിസ്മരിച്ചുകൊണ്ട് കോഴിക്കോടിന്റെയും തെക്കേപ്പുറത്തിന്റെയും ചരിത്ര വഴികളിലൂടെ യാത്ര ചെയ്യാൻ ആവില്ല. അറബിക്കടലിലെ നിലയ്ക്കാത്ത തിരമാലകളുടെ സംഗീതം കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന തെക്കേപ്പുറം...