മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ചാവും പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുകയെന്നും സ്‌കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള സമഗ്രമായ ജനകീയ ചർച്ചകളാണ് നടക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിൻറെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വിദ്യാലയങ്ങളിലും നവംബർ 17ന് ഒരു പീരിയഡ് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചർച്ചകൾ നടത്തി. നവംബർ 17ന് മർകസ് ഹൈ സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും വ്യക്തമായ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചർച്ച നടന്നത്.