നൊച്ചാട് എച്ച്. എസ്സ്.എസ്സ്./Say No To Drugs Campaign
ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽസംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ പോരാടുമ്പോൾ ഞങ്ങളുടെ സ്കൂളും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനത്തനങ്ങളിൽ കൈകോർത്തു. സെപ്തംബർ 28, 29 തീയതികളിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ബി ആർ സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് ലഭിച്ചു. ഒക്ടോബർ ആറിന് സംസ്ഥാനത്തെ ലഹരിവിരുദ്ധ സംഘടിത പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നപ്പോൾ അന്നുതന്നെ ഞങ്ങളുടെ സ്കൂളിലും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ ആരംഭിച്ചു. ലഹരിവിരുദ്ധ സംഘടിത പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി.പി. അബു റഹ്മാൻ നിർവ്വഹിച്ചു. ഒക്ടോബർ ആറിന് എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
ഒക്ടോബർ ആറ് മുതൽ നവംബർ ഒന്നു വരെ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടന്നു.
ഒക്ടോബർ ആറിന് എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
ഒക്ടോബർ ഏഴിന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിച്ചു.
ഒക്ടോബർ ഏഴ് നവംബർ ഒന്നു് എന്നീ ദിവസങ്ങളിൽ കുട്ടി ചങ്ങല സൃഷ്ടിച്ചു.
ഒക്ടോബർ 10ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ഒക്ടോബർ 10ന് ദത്തു ഗ്രാമത്തിലൂടെ വിളംബരജാഥ നടത്തി.
ഒക്ടോബർ 13ന് ലഹരിക്കെതിരെ ഒരു വോട്ട് നടന്നു.
ഒക്ടോബർ 17ന് മൂകാഭിനയം നടത്തി.
ഡാൻസ്
പോസ്റ്റർ നിർമ്മാണം