ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരിക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്

കർമപദ്ധതി

ക്രമ

നം

തീയതി കാര്യപരിപാടി നേതൃത്വം ചുമതല
1 24.09.2022 സ്കൂൾതല ലഹരിവിരുദ്ധ ജാഗ്രത സമിതി രൂപീകരണം. ശ്രീമതി ഇന്ദുലേഖ ശ്രീ സ്റ്റുവർട്ട് ഹാരിസ് സർ
2 24.09.2022 സ്കൂൾതല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ശ്രീ ആന്റോ വർഗീസ് ശ്രീമതി സൗമ്യ എസ്. ടീച്ചർ
3 24.09.2022 ലഹരി വിരുദ്ധ മത്സരങ്ങൾ ക്ലാസ് അധ്യാപകർ. ശ്രീമതി സരിത കെ . എസ് .ടീച്ചർ
4 26.09.2022

27.09.2022

ലഹരിവിരുദ്ധ ക്യാമ്പയിൻ - അധ്യാപക ശില്പശാല ബി. ആർ. സി. കാട്ടാക്കട
5 02.10.2022 ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ . ശ്രീ ഐ. ബി. സതീഷ് (എംഎൽഎ ) ശ്രീമതി കവിത്ര രാജൻ ടീച്ചർ.
6 06.10.2022 ലഹരിവിരുദ്ധ ക്യാമ്പയിൻ - സംസ്ഥാനതല ഉദ്ഘാടനം - ലൈവ് നിരീക്ഷണം ശ്രീമതി റായി കുട്ടി ടീച്ചർ
7 06.10.2022 ലഹരി വിരുദ്ധ പ്രതിജ്ഞ - വിദ്യാർത്ഥികൾ ശ്രീമതി സൗമ്യ എസ്. ടീച്ചർ
8 06.10.2022

07.10.2022

ലഹരി വിരുദ്ധ ക്ലാസ് തല ബോധവൽക്കരണം ക്ലാസ് അധ്യാപകർ ശ്രീമതി രാഖി ടീച്ചർ
9 06.10.2022 ലഹരി വിരുദ്ധ രക്ഷകർതൃ ബോധവൽക്കരണം-1. ശ്രീ കിരൺ (എസ്.ഐ)

ശ്രീമതി സരിത ടീച്ചർ

ശ്രീമതി സൗമ്യ ടീച്ചർ

ശ്രീ വിജിൽ പ്രസാദ് സർ
10 10.10. 2022 ലഹരി വിരുദ്ധ ബോർഡ് സ്ഥാപിക്കൽ . ശ്രീ സ്റ്റുവർട്ട് ഹാരിസ് സർ
11 13.10.2022 മാതൃ സംഗമം - അമ്മമാർക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് -2. ശ്രീ അജയകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ) ശ്രീമതി മിനി

(ഹെൽത്ത് ഇൻസ്പെക്ടർ )

ശ്രീമതി രാഖി ടീച്ചർ
12 24.10.2022 വീടുകളിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കൽ ശ്രീമതി കവിത്ര ടീച്ചർ
13 28.10.2022 ലഹരി വിരുദ്ധ ദീപം തെളിയിക്കൽ - സ്കൂൾതലം ശ്രീമതി സൗമ്യ ടീച്ചർ
14 29.10.2022 ലഹരി വിരുദ്ധ രക്ഷകർതൃ ബോധവൽക്കരണം -3 പിടിഎ അംഗങ്ങൾ, അധ്യാപകർ ശ്രീമതി സരിത ടീച്ചർ
15 31.10.2022 പ്രതീകാത്മക തീയിടൽ ശ്രീ വിജിൽ പ്രസാദ് സാർ
16 01.11.2022 ഫ്ലാഷ് മോബ് വിദ്യാർത്ഥിനികൾ ശ്രീമതി റായ് കുട്ടി ടീച്ചർ
17 01.11.2022 ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല പിടിഎ അംഗങ്ങൾ ശ്രീമതി സൗമ്യ ടീച്ചർ

ലഹരി വിരുദ്ധ ജാഗ്രത സമിതി

വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ ചെയർമാൻ ആയും ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ കൺവീനറായും പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ രൂപീകരണം 24.09.2022 ൽ നടന്നു. എസ് എം സി ചെയർമാൻ, പിടിഎ പ്രസിഡണ്ട് , എം പി ടി എ ചെയർപേഴ്സൺ എന്നിവർ ഈ സമിതിയിൽ അംഗങ്ങളായി പ്രവർത്തനം ആരംഭിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിൻ - സ്കൂൾതല ഉദ്ഘാടനം

സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാട്ടാക്കട നിയോജകമണ്ഡലം തല ഉദ്ഘാടനം 2022 ഒക്ടോബർ രണ്ടിന് നടക്കുകയാണ്. അതിനു മുന്നോടിയായി സ്കൂൾ - തല ഉദ്ഘാടനം 2022 സെപ്റ്റംബർ 24 ആം തീയതി ശനിയാഴ്ച സ്കൂളിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ നടത്തപ്പെട്ടു. മാറനല്ലൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആന്റോ വർഗീസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂളിലെ പ്രഥമ അധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ , സ്കൂളിലെ മറ്റ് അധ്യാപകർ, കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. സീനിയർ അധ്യാപിക ശ്രീമതി സരിത ടീച്ചർ ഏവർക്കും നന്ദി അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി 2022 ഒക്ടോബർ രണ്ടാം തീയതി നരുവാമൂട് ട്രീനിറ്റി കോളേജിൽ വച്ച് നടക്കുന്ന മാസ്സ് ഡ്രിൽ പങ്കെടുക്കുന്നതിനായി വിവിധ മത്സരങ്ങളിൽ വിജയികളായ 16 കുട്ടികളെ തിരഞ്ഞെടുത്തു.

മത്സരങ്ങൾ

1. ഉപന്യാസരചന

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 'ലഹരിയും ആരോഗ്യ ' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം നടത്തുകയും ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായ രണ്ടു കുട്ടികളെ മാസ് ഡ്രില്ലിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

2. ക്വിസ്

24.09. 2022 ശനിയാഴ്ച രാവിലെ 11 30ന് ക്വിസ്സിന് ഉള്ള ചോദ്യങ്ങൾ എല്ലാ ക്ലാസ് അധ്യാപകർക്കും നൽകുകയും എല്ലാ ക്ലാസ്സുകളിലും ക്വിസ് നടത്തുകയും ചെയ്തു. ആറ് ക്ലാസുകളിൽ നിന്ന് രണ്ടുപേരെ വീതം 12 പേരെ തിരഞ്ഞെടുത്തു.

3. പോസ്റ്റർ രചന

ലഹരിക്കെതിരെയുള്ള പോസ്റ്റർ രചന മത്സരം നടത്തി, രണ്ടു കുട്ടികളെ തിരഞ്ഞെടുത്തു.

ആകെ 16 കുട്ടികൾ മാസ് ഡ്രില്ലിനായി നമ്മുടെ സ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

ലഹരി വിരുദ്ധക്യാമ്പയിൻ - അധ്യാപക പരിശീലനം

2022 ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാട്ടാക്കട ബി ആർ സി അധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാലകളിൽ രണ്ട് ദിവസങ്ങളിലായി സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു . കണ്ടല ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ ഒക്ടോബർ രണ്ടിന് ക്ലാസ് എടുക്കുന്നതിനുള്ള മോഡ്യൂൾ പരിചയപ്പെടുത്തി. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചു.

ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ

2022 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ മാസ്സ് ഡ്രിൽ നരുവാമൂട് ട്രിനിറ്റി കോളേജിൽ വച്ച് നടത്തി.കാട്ടാക്കട എംഎൽഎ ബഹുമാനപ്പെട്ട ഐ ബി സതീഷ് മാസ്സ് ഡ്രിൽ ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്കൂളിൽ നിന്നും വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 16 കുട്ടികളും മൂന്ന് അധ്യാപകരും പിടിഎ- എസ്എംസി അംഗങ്ങളും മാസ്സ് ഡ്രില്ലിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം - ലൈവ് നിരീക്ഷണം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത പരിപാടി സ്കൂളിൽ ഐസിടി സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി , തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ കുട്ടികളോട് ലഹരിയുടെ ഉപയോഗത്തെയും അതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ച് സംസാരിച്ചു. ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് കുട്ടികളെ ബോധവൽക്കരിക്കുന്ന ഒരു പാവ നാടകം സ്ക്രീനിൽ പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ പോരാടുവാൻ കുട്ടികളെ ഊർജ്ജസ്വലരാക്കുന്ന ഒരു ഗാനം അവരെ രണ്ടു തവണ കേൾപ്പിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി സൗമ്യ ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.