സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/Say No To Drugs Campaign

20:30, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sht (സംവാദം | സംഭാവനകൾ) ('ലക്ഷ്യബോധവും കുടുംബാന്തരീക്ഷം ആരോഗ്യം എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലക്ഷ്യബോധവും കുടുംബാന്തരീക്ഷം ആരോഗ്യം എന്നിവ തകർക്കുന്ന ലഹരിയുടെ വിവിധ രൂപങ്ങളെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റി ജീവിതം തന്നെ ലഹരി ആയ ഒരു തലമുറയെ വാർത്തെടുക്കാൻ എല്ലാ കുട്ടികളും ലഹരി വിരുദ്ധ നിലപാടുകൾ ഏറ്റുപറഞ്ഞു പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ പ്രവർത്തനം പൊതുജനങ്ങളിൽ എത്തിക്കുവാൻ മനുഷ്യചങ്ങല പൊതുജന പങ്കാളിത്തത്തോടെ അണിയിച്ചൊരുക്കി. ലഹരിവിരുദ്ധസന്ദേശം ഉൾകൊള്ളുന്ന ഒരു തെരുവ് നാടകം വിലങ്ങാട് അങ്ങാടിയിൽ അവതരിപ്പിച്ചു. സൈക്കിൾ റാലി നടത്തി പൊതുജനങ്ങളെ ഉത്ബോധിപ്പിച്ചു .