ഗവ. എച്ച് എസ് എസ് പുതിയകാവ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് Fourth wave foundation ൻ്റെ *വേണ്ട* project ൻ്റെ ഭാഗമായി അതിൻ്റെ പ്രതിനിധികൾ (Catalysts) high school കുട്ടികൾക്കായി ക്ലാസ്സുകൾ സംഘടിപ്പിച്ചു..
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി (2022) പറവൂർ ഉപജില്ലയിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനം നേടിയ ആദിത്യ TA
-
ആദിത്യ ടി എ
വിദ്യാരംഗം കലാസാഹിത്യ വേദി 2022 പറവൂർ ഉപജില്ലയിൽ അഭിനയ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആര്യനന്ദ MK
-
ആര്യനന്ദ എം കെ
വിദ്യാരംഗം കലാ സാഹിത്യ വേദി 2022 പറവൂർ ഉപജില്ല പുസ്തകാസ്വാദനം - ഒന്നാം സ്ഥാനം - ഇവാനിയ ആൻ ഷിബു
-
ഇവാനിയ ആൻ ഷിബു
കാർഷിക ക്ലബ്ബ് (2018)
കൃഷി രാജ്യത്തിൻ്റെ ജീവനാഡിയാണ്. അധ്വാനത്തിൻ്റെ മഹത്വം പഠിപ്പിക്കുന്ന ഒരു ശാസ്ത്രമാണ്. കൃഷിയെയും ജലത്തെയും അറിയാതെ ഒരു മനുഷ്യനും യഥാർത്ഥ മനുഷ്യനാകുന്നില്ല. ഇക്കാരണങ്ങൾ കാർഷിക ക്ലബ്ബിന് സ്കൂളിലുള്ള പ്രാധാന്യം വെളിവാകുന്നു.
കാലത്തിൻ്റെ കുത്തൊഴുക്കിൽ കാർഷികരംഗം അവഗണന നേരിട്ടു കൊണ്ടിരുന്നപ്പോൾ സമൂഹത്തിന് ആരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കേണ്ട അടിയന്തിര ആവശ്യം എത്തിച്ചേർന്നു. അതിൽ GHSS പുതിയകാവും കൈകോർത്തു. വിഷ രഹിതമായ പച്ചക്കറികൾ സ്കൂളിലും നാട്ടിലും വീട്ടിലും ഉല്പാദിപ്പിക്കേണ്ടത് ഓരോ പൗരൻ്റെയും ചുമതലയാണെന്ന ബോധം കുട്ടികളിലെത്തിക്കേണ്ട കടമ കാർഷിക ക്ലബ്ബ് ഏറ്റെടുത്തു. തുടർന്ന് ഒരു അധ്യാപിക കൺവീനറും ഇരുപതംഗ കുട്ടികളും ഉള്ള കാർഷിക ക്ലബ്ബ് രൂപപ്പെട്ടു. സ്കൂളിലെ കർഷക സുഹൃത്ത് ശ്രീ. സുഭാഷിനെയും സ്കൂൾ സ്റ്റാഫ് ശ്രീ' ബൈജുവിന്റേയും സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നു. സ്കൂൾ മുറ്റം മുളക്, വെണ്ട, തക്കാളി, വഴുതന, പയർ, മത്ത. കുമ്പളം എന്നീ പച്ചക്കറികളാൽ വിളവെടുപ്പിന് തയ്യാറായി നിന്നിരുന്നു. വിദ്യാർത്ഥികൾ അത്യുൽസാഹത്താലും സന്തോഷത്താലും പച്ചക്കറി ച്ചെടികൾ പരിപാലിച്ചു. വിളവെടുപ്പ് സ്കൂളിന് ഉത്സവമായി മാറി. ഉച്ചഭക്ഷണത്തിൽ തങ്ങൾ വിളയിച്ച പച്ചക്കറികളുടെ സാന്നിധ്യം കുട്ടികളുടെ ഉന്മേഷത്തിന് ആക്കം കൂട്ടി. പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും സഹകരണത്തോടെ വിത്തുവിതരണവും കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഈ ഉദ്യമത്തിൽ പങ്കാളികളാക്കാൻ കഴിഞ്ഞു.
കൃഷിയുടെ മഹത്വവും പ്രാധാധ്യവും മനസ്സിലാകുന്ന തരത്തിൽ കർഷക ദിനം കാർഷിക ക്ലബ്ബിന്റെ നേതൃത്യത്തിൽ കൊണ്ടാടി. കൃഷി ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ക്ലാസുകൾ സംഘടിപ്പിച്ചു. നമ്മുടെ ഭക്ഷണം നമ്മൾ തന്നെ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ക്ലാസുകളും സംഘടിപ്പിച്ചു