ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23

Schoolwiki സംരംഭത്തിൽ നിന്ന്

കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെ പ്രവേശനോത്സവം(1.6.2022)

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ജി യു പി എസ് തെക്കിൽ പറമ്പ സ്കൂളിൽ നടന്നു.പ്രസിഡന്റ് ശ്രീമതി സുഫൈജ ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .

SCHOOL ASSEMBLY

ജൂൺ 5-പരിസ്ഥിതിദിനം

പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു ഇക്കോ ക്ലബ്ബി ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പപ്പായ തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു.ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി Poinachi Farmers Welfare Co. Oparative Society സ്കൂളിൽ മാവിൻതൈ നട്ടു കൊണ്ട് ഉൽഘാടനം ചെയ്തു

ജൂൺ 19 -വായനദിനം

വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി.

ജൂലൈ 21 ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, സെമിനാർ , ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.

seminar
collage....poster making