ഗവ. യു.പി.എസ് പുതിയങ്കം/എന്റെ വിദ്യാലയം
വെറുതെയൊരു മോഹം
ഒരു വട്ടം കൂടിയാ വിദ്യാലയ മുറ്റത്തെ
ഒരു നോക്കു കാണുവാൻ മോഹം(2 )
ആ മുറ്റത്തെ നെല്ലിമരത്തിൻ്റെ
ചോട്ടിലായോടിക്കളിക്കുവൻ മോഹം
ആ മരമൊന്നു ലത്തിയാകായൊന്നെടുത്താ
പുളിയൊന്ന് നുകരുവൻ മോഹം.
എറിയുന്ന കല്ലുകൾ പൊഴിയുമ്പോൾ
കുട്ടിയെ മാടി വിളിക്കുവാൻ സ്നേഹം
ആ കൈ രണ്ടും കാണുമ്പോൾ
മുഖമൊന്നു നോക്കുമ്പോൾ
ശിരസ്സിൽ തലോടുവാൻ മോഹം
അവനെ മാറോട് ചേർക്കുവാൻ സ്നേഹം
ഒരുവട്ടം കൂടിയ മുറിയിൽ ഇരിക്കുവാൻ
കഥകൾ കേൾക്കുവാൻ കൂടെ കളിക്കുവാൻ മോഹം
ആ ചുമരിലെ ചിത്രങ്ങൾ താളിൽ പകർത്തുവാൻ
അറിയാതെ വെറുമൊരു മോഹം
കുളിർ കാറ്റ് വീശുമ്പോൾ ചില്ലകൾ ചായുമ്പോൾ
പൂവുകൾ പൊഴിയുമ്പോൾ കായലൊന്നുലയുമ്പോൾ
മഴവില്ലായി വിരിയുവാൻ മോഹം(2 )
എൻ കൊച്ചുമോഹങ്ങൾ ദാഹങ്ങളൊക്കെയും
വെറുതെ എന്നറിയുമ്പോൾ
വെറുതെ മോഹിക്കുവാൻ മോഹം
മനസ്സിൽ കൊരിത്തിടാൻ ദാഹം.(2 )
- ലീല കൂട്ടായി
(മുൻ അധ്യാപിക )