വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ
2022
പ്രവേശനോത്സവം
2022 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. കൊറോണ കടന്നെടുത്ത രണ്ട് വർഷങ്ങൾക്കിപ്പുറം അങ്ങനെ ഒരു പ്രവേശനോത്സവം കൂടി കടന്നു വന്നു. കുട്ടികളുടെ ഉള്ളം പോലെ വി.വി.എച്ച് എസ്.എസിന്റെ അങ്കണവും പുതിയ സൗഹൃദങ്ങൾക്കായി തുടക്കം കുറിച്ചു. പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി അവധിക്കാല പ്രവർത്തി പരിചയ പരിശീലനങ്ങൾ നേടിയ കുട്ടികളുടെനേതൃത്വത്തിൽ പ്രവർത്തിപരിചയ പ്രദർശനവും സ്കൂളിൽ ഉണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രവേശന പ്രസംഗത്തിലൂടെ ചടങ്ങുകൾ ആരംഭിച്ചു ചടങ്ങിൽ ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
അക്ഷര മുത്തശ്ശി കൺമുന്നിൽ
96-ാം വയസ്സിൽ സാക്ഷരതാ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ ,രാഷ്ട്രപതിയിൽ നിന്ന് നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയ മലയാളികളുടെ അഭിമാനം കാർത്ത്യായനി അമ്മയും , അമ്മയുടെ സാക്ഷരതാ ക്ലാസ്സിലെ ഗുരുനാഥ വി.വി.എച്ച്.എസ്.എസിന്റെ പൂർവ്വ വിദ്യാർത്ഥിനിയായ സതി ടീച്ചറും പ്രവേശനോത്സവ ദിനത്തിൽ വി.വി.എച്ച്.എസ് എസ് ൽ എത്തി വിദ്യാർത്ഥികളുമായി സംവാദിക്കുകയും ചെയ്തു.