1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള് എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്പ്രവര്ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്.1998ല്‍ ഈ വിദ്യാലയം ഹയര്സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന് എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയായി മാറി.ഹയർസെക്കണ്ടറി പ്രത്യേക വിഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.ആരംഭം മുതല്‍ ഇന്നോളം ഉയര്‍ന്ന വിജയ ശതമാനം നിലനിര്‍ത്തിവരുന്നു.
ബുദ്ധിപരമായ വളര്‍ച്ചയും ശാരീരികമാനസീകവളര്‍ച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാല്‍ വിദ്യാഭ്യാസത്തില്‍ കളികള്‍ക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഗ്രന്ഥശാല
1200ചതുരസ്രഅടി വിസ്സതീര്‍ണ്ണമുള്ള വിശാലമായ ഹാളും,പുസ്കകങ്ങള്‍ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂള് ലൈബ്രറി.വിവിധവിഷയങ്ങളിലായി 2716 പുസ്കകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നില്‍പരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു
സയന്‍സ് ലാബ്
ശാസ്ത്രപഠനം കൂടുതല്‍ ആകര്‍ഷകവും താത്പര്യജനകവും ആക്കിമാറ്റാന്‍ സഹായകമായ ഒരു സ്മാര്‍ട്ട് സയന്‍സ് ലാബ് വിദ്യാലയത്തില്‍സജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം, രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങള്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.
കംപ്യൂട്ടര്‍ ലാബ്
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സ്മാട്ട് കബ്യൂട്ടർലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും, കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബില്‍ നിന്നും വിദ്യാർത്ഥികള്‍ക്ക് ലഭിക്കുന്നു.
ഉച്ചഭക്ഷണശാല
പെതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറോളം വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്.
സ്കൂള്‍ ഹെല്‍ത്ത് ക്ലിനിക്ക്
ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാരുമായി ചേര്‍ന്ന് സ്കൂള്‍ ആരോഗ്യ പദ്ധതി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍
6 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ വിരകള്‍കെതിരേയുള്ള ഗുളികളും ആഴ്ച്ചയില്‍ ഒരിക്കല്‍ അയേണ്‍ ഫോളിക്കാസിഡ് ഗുളികളും നല്കിവരുന്നു.
5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്കുന്നു.
ആഴ്ച്ചതോറും സൗജന്യമായ ഹെല്‍ത്ത് ചെക്കപ്പ്.
വര്ഷത്തിലെരിക്കല് സൗജന്യമെഡിക്കല്‍ ക്യബ്.
ഡേക്ടര്‍മാര്‍ നല്കുന്ന ഹെല്‍ത്ത് ക്ലാസ്സുകള്‍.
സ്കൂള്‍ സഹകരണ സംഘം
കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 1978 മുതല്‍ സ്കൂള്‍ സഹകരണ സംഘം വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.
നേട്ടങ്ങള്‍
2016-17
സബ് ജില്ല സാഹിത്യോത്സവം എച്ച് എസ് ഫസ്റ്റ്ഒാവറോള്.
സബ് ജില്ല സാഹിത്യോത്സവം യു പി സെക്കന്റ്ഒാവറോള്.
കോര്‍പ്പറേറ്റ് കലോത്സവം ഒാവറോള്‍.
ശസ്ത്ര നാടകം സബ് ജില്ല ഒന്നാം സ്ഥാനം(എ ഗ്രേഡ്).
ശസ്ത്ര പ്രവര്‍ത്തന മാതൃക (എ ഗ്രേഡ്).
ഡിജിറ്റല്‍ പേയിറ്റിങ്ങ് സബ് ജില്ല ഒന്നാം സ്ഥാനം (എ ഗ്രേഡ്).
ഹിന്ദി ഉപന്യാസം,മലയാളം കവിതാരചന,പെന്‍സില്‍ ഡ്രോയിങ് സബ് ജില്ല രണ്ടാം സ്ഥാനം (എ ഗ്രേഡ്).
1981 മുതല്‍ നേവല്‍ എന്‍.സി.സി. ട്രൂപ്പ് നംമ്പര്‍ 3 ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.100 കുട്ടികള്‍ ഈ ട്രൂപ്പില്‍ അംഗങ്ങള്‍ ആണ്.ഇതിന്റെ ഭാഗമായി പരേഡ്,ക്യാമ്പുകള്‍,ബോധവല്ക്കരണക്ലാസ്സുകള് എന്നിവ നടത്തിവരുന്നു.
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്
ആലുവ ജില്ലയുടെ 198-ാമത്തെ ഗൈഡ്ഗ്രൂപ്പ്2001 മുതല്‍ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.32 പേര് അടങ്ങിയ ഗൈഡ് കമ്പനിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ബാലികമാരുടെ നേതൃത്ത്വപരിശീലനം ഇതിലൂടെ സാധ്യമാകുന്നു.രാജ്യപുരസ്കാര്‍ രാഷ്ട്രപതിഗൈഡ്സിന് 10-ാം ക്ലാസ്സില്‍ ഗ്രയിസ്മാര്‍ക്ക് ലഭിച്ചു വരുന്നു.
ജൂനിയര്‍ റെഡ് ക്രോസ്
സാമൂഹ്യസേവനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക,മുറിവേറ്റവരേയും അവശരേയും സഹായിക്കാനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടക്കുക എന്നീ ലക്ഷ്യത്തോടെ 2014 മുതല്‍ ജൂനിയര്‍ റെഡ്ക്രോസ് വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജെ.ആര്.സി.ക്യാമ്പ്,എ,ബി,സി,ലെവല്‍ പരിക്ഷകള്‍ എന്നിവയിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.
സങ്കലിത വിദ്യഭ്യാസ പദ്ധതി
കേന്ദ്രാവിഷ്കൃത പദ്ധതിയായ സങ്കലിത വിദ്യഭ്യാസ പദ്ധതിയിലൂടെ(Inclusive Education for Disabled) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍,ശ്രവണവൈകല്യമുള്ളവര്‍,പൂര്‍ണ്ണമായും ഭാഗികമായും കാഴ്ചവൈകല്യമുള്ളവര്‍,ചലനവൈകല്യമുള്ളവര്‍,ഒാട്ടിസം,സെറിബ്രല്‍ പാളിസി തുടങ്ങി വിവിധ പരിമിതിയുള്ള കുട്ടികള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്കുന്നു.ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയാണ് ഈ വിദ്യഭ്യാസ പദ്ധതിയുടെ ലക്ഷ്യം.
മറ്റു പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദി
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വിദ്യര്‍ത്ഥികളുടെ നൈസര്‍ഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവര്‍ഷവും ജൂലൈ മാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂള് യുവജനേത്സവം,വാര്‍ഷികാഘോഷം,മറ്റ് പെതുപരിപാടികള്‍ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നു.
സ്ക്കൂളലെ വിവിധ ക്ലാസ്സുകളിലെ എല്ലാ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിയുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള എല്ലാ വര്‍ഷവും നടത്തി വരുന്നു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര ക്ലബുകള്‍ ഇതിന് നേതൃത്വം നല്കുന്നു.
A Window to the World............
The English Club is active in the school with its various activities related to the language. Students get a chance to co-ordinate the meeting. They take part in speeches. Recitations, short plays etc. these activities sure, will help them enhance their knowledge in English language.
A communicative English class, sponsored by the Rotary club, is also held on all Saturdays.
വിവിധ ക്ലാസ്സുകളില്‍ നിന്ന് ചിത്രകലയില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ ഒരുമിച്ച് കൂട്ടി എറണാകുളം ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ ചിത്രകലാ അദ്ധ്യാപകന് ഫാ.എബി ഇടശ്ശേരിയുടെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം നടത്തി.കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ചിത്രപ്രദര്‍ശനം "ആത്മ്യ"ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകള്‍..................
ഗ്രീന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ മുറ്റത്ത് നെല്ലല്‍ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വര്‍ഷവും മാറി മാറി നടത്തുന്നു.കുട്ടികള്‍ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിനുളള കറികള്‍ക്കായി ഉപയേഗിക്കുന്നു.
കാരുണ്യത്തിന്റെ വഴിയെ......
സഹജീവികളോടു കാരുണ്യം കാണിക്കുന്നതിനുള്ള താത്പര്യം കുട്ടികളില്‍ വളര്‍ത്തുന്നതിനായി സഹപാഠികൊരു കൈത്താങ് പദ്ധതി വിദ്യാലയത്തില്‍ നടത്തിവരുന്നു. മേറല്‍ സയന്‍സ് ക്ലാസ്സുകള്‍
കുട്ടികളില്‍ മൂല്യബോധവം വളര്‍ത്തുക,അവരുടെ ധാര്‍മ്മികവും വൈകാരികവുമായ വളര്‍ച്ചയെ ക്രിയാത്മകമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ മേറല്‍ സയന്‍സ് ക്ലാസ്സുകള്‍ നടത്തുന്നു.
സാമൂഹിക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വിദ്യര്‍ത്ഥികളില്‍ മൂല്യബോധവും,നിയമസാക്ഷരതയും, വളര്‍ത്തുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്നു.കുട്ടികള്‍ തയ്യാറക്കി പോസ്റ്ററുകളുമായി ബോധവല്‍ക്കരണ ജാഥകളും നടത്തുന്നു.