ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 10 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajipalliath (സംവാദം | സംഭാവനകൾ) (''''പ്രവർത്തനങ്ങൾ 2022-23''' ==പ്രേംചന്ദ് ജയന്തി ആഘോഷവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തനങ്ങൾ 2022-23

പ്രേംചന്ദ് ജയന്തി ആഘോഷവും ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനവും

ചാരമംഗലം ഡിവിഎച്ച്എസ്എസ് സ്കൂളിലെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 30ന് നടന്നു . ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ നിർവഹിച്ചു. ചടങ്ങിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി നിരഞ്ജന സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രേംചന്ദിന്റെ ജീവിതം പവർ പോയിന്റ് പ്രസന്റേഷനിലൂടെ എട്ടാം ക്ലാസിലെ കുമാരി ശ്രീദുർഗ്ഗ പി പ്രഭു പരിചയപ്പെടുത്തി. സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീല ടീച്ചർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് ആറാം ക്ലാസിലെ അമൽസാദ് ഒരു ഹിന്ദി കവിത അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ കുമാരി ഐശ്വര്യ പിജെ ചടങ്ങിന് നന്ദി പറഞ്ഞു.