ജി.എച്ച്.എസ്സ്.എരിമയൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 4 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju (സംവാദം | സംഭാവനകൾ) ('സീഡ്, എക്കോ ക്ലബ്ബ് (നാഷണൽ ഗ്രീൻ ക്രോപ്സ്), ഫോറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സീഡ്, എക്കോ ക്ലബ്ബ് (നാഷണൽ ഗ്രീൻ ക്രോപ്സ്), ഫോറസ്റ്റ് ക്ലബ്ബ് തുടങ്ങി പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള മൂന്ന് ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ്ബ് എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ നട്ടുപിടിപ്പിക്കൽ, തരിശുനിലങ്ങളിൽ വനവത്കരണം നടത്തുന്നതിൻ്റെ ഭാഗമായി വിത്തുപന്ത് നിർമ്മിക്കൾ, പ്ലാസ്റ്റിക്ക് മുക്ത പരിസ്ഥിതിക്കായി നടത്തുന്ന പ്രവർത്തനങ്ങൾ, കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ,പോസ്റ്റർ നിർമ്മാണം, പതിപ്പു നിർമ്മാണം, പൂന്തോട്ട നിർമ്മാണം, പ്രകൃതിസംരക്ഷണ ബോധവത്കരണത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങൾ...തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.