ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ
ജൂൺ 1 പ്രവേശനോത്സവം- 2022
കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
ബഷീർ ദിനം- 2022

ബഷീർ ദിനത്തോട് അനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തി. നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു.റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയുടെ ആട് എന്ന ബഷീർ പുസ്തകത്തിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. മതിലുകൾ എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും ചേർന്ന് അതിലെ ഒരു രംഗം അഭിനയിച്ചു.സ്റ്റാഫ് സെക്റട്ടറി പുഷ്പരാജ് വി എസ് നന്ദി പറഞ്ഞു.