ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബ്

നാം വസിക്കുന്ന ഭൂമിയെസംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിയിലെ പുൽക്കൊടി മുതൽ മരങ്ങൾവരേയും ചെറിയ കുളങ്ങൾമുതൽ കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതിദിനത്തിൽ പ്രധാനമായും ചെയ്യുന്നത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമുക്കുണ്ട്. ലബീബ് മാസ്റ്റർ കൺവീനറായി പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ കുട്ടികൾ വീടുകളിൽ തൈകൾ നട്ടുകൊണ്ടും പരിസ്ഥിതി ശുചിയാക്കികൊണ്ടും പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് നൽകി.

.

പരിസ്ഥിതി ക്ലബ്ബ് കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം . ഇവിടെ സന്ദർശിക്കുക.