ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23
ദൃശ്യരൂപം
കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെ പ്രവേശനോത്സവം(1.6.2022)
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ജി യു പി എസ് തെക്കിൽ പറമ്പ സ്കൂളിൽ നടന്നു.പ്രസിഡന്റ് ശ്രീമതി സുഫൈജ ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .



ജൂൺ 5-പരിസ്ഥിതിദിനം

പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു ഇക്കോ ക്ലബ്ബി ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പപ്പായ തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു.ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി Poinachi Farmers Welfare Co. Oparative Society സ്കൂളിൽ മാവിൻതൈ നട്ടു കൊണ്ട് ഉൽഘാടനം ചെയ്തു
