കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ലിറ്റിൽകൈറ്റ്സ്-22

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽപഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ്[1] ഐ .ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ തന്നെ കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കൈറ്റ് മാസ്റ്റർ ജാബി‍ർ മാസ്റ്റർ കൈറ്റ് മിസ്ട്രസ് സരിത ടീച്ചർ ത‍ുടങ്ങിയവര‍ുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിര‍ുചിയ‍ുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒര‍ു ദിവസം ഐടി പരിശീലനം നൽകി വര‍ുന്ന‍ു.

ലിറ്റിൽ കൈറ്റ്സ് ഏകദിന  പഠന ക്ലാസ്സ്

22-1-2022ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്, തെരഞ്ഞെടുത്ത നാല്പതോളം കുട്ടികൾക്ക് ഏകദിന പഠന ക്യാമ്പ് നടത്തി. രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ് ഉണ്ടായിരുന്നത്. ആനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയ വിഷയങ്ങളിൽ കൈറ്റ് മാസ്റ്റർ ജാബിർ മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. കുട്ടികൾക്ക് ചായയും ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ഉദ്ഘാടനം ചെയ്തു.

അവലംബം