ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ജനമനസ്സുകളിൽ എത്തിച്ച് വായനയുടെ മഹത്വം മലയാളികൾക്ക് പകർന്ന് നല്കിയ ശ്രീ പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനം സമുചിതമായി ആഘോഷിച്ചു. എഴുത്തിന്റെ കൈ വഴികൾ എന്നെഴുതിയ മൂന്ന് പുസ്തകപെട്ടികൾ സ്ഥാപിച്ചു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾ അവർക്ക് ഏറ്റവും ഇഷ്ടപെട്ട കഥ കവിത, പുസ്തകാസ്വാദനം ഇവയെകുറിച്ച് കുറിപ്പെഴുതി ഒരാഴ്ചക്കാലം പെട്ടിയിൽ സിക്ഷേപിക്കാൻ അവസരം നല്കി. മികച്ച രചനകൾക്ക് സമ്മാനവും ഏർപെടുത്തി. എൽ പി വിഭാഗം കുട്ടികൾക്ക് വായന ഒരു അനുഭവമാക്കി മാറ്റാനും അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുമായി "ഒരു ദിവസം ഒരു കഥ" എന്ന പേരിൽവൈകുന്നേരം കഥകൾ കേൾക്കാൻ അവസരം നല്കി..കൂടാതെ ചിത്രവായന, ശില്പ വായന, പുസ്തക പ്രദർശനം,വുസ്തക ചങ്ങാത്തം, കവിയരങ്ങ്എന്നിവയും സംഘടിപ്പിച്ചു. വായനാ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രശസ്ത കഥാകൃത്ത് ശ്രീ പി വി ഷാജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും വായനയിലേക്ക് കൈപിടിച്ച് നടത്താനും ഉതകുന്ന വിധത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീ അശോക് കുമാർ സ്വാഗതവും ശ്രീ കെ കെ പി‍ഷാരടി നന്ദിയും പറഞ്ഞു.

കാവ്യ സായാഹ്നം

ജി എച്ച് എസ് എസ് കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാവ്യ സായാഹ്നം സംഘടിപ്പിച്ചു. കുട്ടികളുടെ കവിയരങ്ങ് ഏറെ ശ്രദ്ധേയമായി. പുതയ തലമുറ ജീവിതത്തെ , സമൂഹത്തെ, പ്രകൃതിയെ എങ്ങിനെ നോക്കി കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു കുട്ടികളുടെ സർഗ്ഗാത്മക രചനകൾ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു. വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ടി അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. പി എസ് അനിൽ കുമാർ, കെ വി ഗംഗാധരൻ, ശ്യാമ ശശി, കെ കെ പിഷാരടി എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ കാർത്തിക സ്വാഗതവും കവിതാകൂട്ടം കൺവീനർ ശരണ്യ നന്ദിയും പറ‍ഞ്ഞു.

വിദ്യാരംഗം-പുസ്തക ചർച്ച

വിദ്യാരംഗം കലാ സാഹിത്യ വേദി പുസ്തക പരിചയവും ചർച്ചയും നടത്തി. ശശിലേഖ ടീച്ചർ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി 'ചെറുകഥ പരിചയപ്പെടുത്തി. ലതീഷ് ബാബു മാസ്റ്റർ അധ്യഷനായി H M വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്ദന്ദിത. എൻ എസ്, അഭിനദ ടി.കെ,,നന്ദന എൻ.എസ്., , സരിത ടീച്ചർ എന്നിവർ സംസാരിച്ചു,ആകാശ് ചന്ദ്രൻ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.

ശശിലേഖ ടീച്ചർ പുസ്തകം പരിചയപെടുത്തുന്നു.
ഉത്ഘാടനം ഹെഡ്മാസ്റ്റർ

പുസ്തക പരിചയം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചത്തെ പുസ്തകപരിചയത്തിൽ സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകം എട്ടാംതരം എ യിലെ നന്ദന എൻ എസ് പരിചയപെടുത്തി. തുടർന്ന് പുസ്തകചർച്ചയും നടന്നു. എട്ട് ബി ക്ലാസ്സിലെ സ്നേഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ പി സ്വാഗതവും മനു നന്ദിയും പറഞ്ഞു.

കവിയരങ്ങ്

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നാട്ടുമാഞ്ചോട്ടിൽ എന്ന പേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ശ്രീമതി കെ വി ശ്യാമളടീച്ചർ ഉത്ഘാടനം ചെയ്തു. ആകാശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐശ്വര്യ ടി വി, യദുകൃഷ്ണൻ, മിസിരിയ പി, ആദിത്യ ടി വി, വിസ്മയ പി വി . കീർത്തന പി എന്നിവർ കവിതകൾ അവതരിപ്പിച്ചു. കാവ്യസ്വഭാവത്തെയും രീതിയെയും സംബന്ധിച്ച് ലതീഷ് ബാബു മാഷും, കവിതകളെ വിലയിരുത്തി ശശിലേഖ ടീച്ചറും സംസാരിച്ചു. വർഷ എം ജെ സ്വാഗതവും കാർത്തിക എം നന്ദിയും പറഞ്ഞു.

ബഷീർ ദിനാചരണം

വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ ബഷീർ ദിനാചരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു . പുതു തലമുറയിൽ ശ്രദ്ധേയനായ കവി ഡോ. സോമൻ കടലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികൾക്കായി അനുസ്മരണ പ്രഭാഷണം, ജീവചരിത്ര കുുറിപ്പ്, ബഷീർ കൃതികളുടെ പരിചയം, ബഷീർ വരകളിൽ, കഥാപാത്ര ചിത്രീകരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം കുട്ടികൾ ഓഡിയോ ക്ലിപ്പായി മലയാളം ഗ്രൂപ്പിലേക്ക് അപ് ലോഡ് ചെയ്തു.

വിവിധ ക്ലബ്ബുകൾ നടത്തിയ മത്സര വിജയികൾ


ഒ എൻ വി അനുസ്മരണം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽഎൽ പി ക്ലാസ്സിൽ നടന്ന ഒ എൻ വി അനുസ്മരണ പരിപാടിയിൽ കുട്ടികൾ ഒ എൻ വി കവിതകൾ ആലപിച്ചു. ചടങ്ങിലെ ചില ദൃശ്യങ്ങൾ


വയലാർ ദിനാചരണം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി വയലാർ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഡോ. സോന ഭാസ്കരൻ വയലാർ അനുസ്മരണ പ്രഭാക്ഷണം നടത്തി.