GHS MANNANCHERRY/മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-2033 പ്രവർത്തനങ്ങൾ

ജൂൺ 19 വായനാദിനം

വായനമാസാചരണം

ശ്രീ. സി.ജി. മധ‍ു അവർകൾ ക‍ുട്ടികളോട് സംവദിക്കുന്നു
എസ്.എം സി ചെയർമാൻ സി.എച്ച്. റഷീദ്

28/6/2022 രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റാറിയത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ശ്രീ സി ജി മധു അവർകൾ വായന മാസാചരണം ഉദ്ഘാടനം ചെയ്‍തു.


ചടങ്ങിൽ ശ്രീ സി.എച്ച് റഷീദ് ( എസ്എം സി ചെയർമാൻ ) അധ്യക്ഷം വഹിച്ചു. കുമാരി ഫാത്തി മുത്ത് സിയാന സിയാദ് (9G) - സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ഇന്നത്തെ തലമ‍ുറ അനുഭവിക്കുന്ന മാനസിക ശാരീരിക വെല്ല‍ുവിളികളെക്കുറിച്ചും സാഹിത്യം കൊണ്ട് നമുക്കുള്ള പ്രയോജനത്തെക്കുറിച്ചും കവി സൂചിപ്പിച്ചു.

തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു.







S P C ക‍ുട്ടികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങ‍ുന്ന‍ു.



S P C യുടെ ലെെബ്രറി ഉദ്ഘാടനത്തിന് കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങൾ ബഹുമാനപ്പെട്ട സുജാത ടീച്ചർ കുട്ടികളിൽ നിന്ന്ഏറ്റ‍ുവാങ്ങി




നാളെ മുതൽ തുടങ്ങുന്ന 'ഞാൻ വായിച്ച രുസ്തകം ' പരമ്പരയുടെ ഉദ്ഘാടനം സുഹറ ഷാനവാസ് (10F) നടത്തി. കുട്ടികൾ തന്നെ അവതരണവും നിയന്ത്രണവും നടത്തിയതിൽ ഫാത്തിമ ഹാജർ(10F), ഐശ്വര്യ (10 F) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ചടങ്ങിന് നന്ദി പ്രകാശനം അസീം എ ആശാൻ (10F) നിർവഹിച്ചു. തുടർന്ന് വേദിയിൽ പ്രസംഗ മത്സരം നടത്തി,

വിജയികൾ

1. മുഹമ്മദ് മിസ് ബാഹ്-9G

2. ഹാജറ A -9A

3. അസീം എആശാൻ (10F)

"https://schoolwiki.in/index.php?title=GHS_MANNANCHERRY/മലയാളം_ക്ലബ്ബ്&oldid=1817165" എന്ന താളിൽനിന്ന് ശേഖരിച്ചത്