കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്
ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്.വിദ്യാർത്ഥികൾ വരച്ച ജോമെട്രിക്കൽ പാറ്റേർന്നുകൾ ഉപയോഗിച്ചു തയ്യാറാക്കിയ ഗണിതമാഗസിൻ ഗണിതപൂക്കളം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗണിതപഠനം രസകരമാക്കുന്നതിന് നമ്മുടെ വിദ്യാലയത്തിന് സ്വന്തമായി ഒരുഗണിതബ്ലോഗ് ഉണ്ട് .പ്രസീജ ടീച്ചറുടെ നേതൃത്വത്തിൽ ബ്ലോഗിന്റെ പ്രവർത്തനം നന്നായിപോകുന്നു .വിദ്യാലയത്തിലെ അധ്യാപർ തയ്യാറാക്കുന്ന വർഷീറ്റുകൾ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ എന്നിവബ്ലോഗിലൂടെ കാണാവുന്നതാണ് .ബ്ലോഗ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,രാജേഷ്‌മാഷ് ,അരുൺമാഷ് ,സജിതടീച്ചർ എന്നിവരടങ്ങുന്ന പഞ്ചപാണ്ഡവഃ സംഘമാണ് KHSS MOOTHANTHARAയിലെ ഗണിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഓവറാൾ കിരീടം നേടിയിട്ടുണ്ട് .ഇപ്പോഴും നിലനിർത്തുന്നു .ജില്ലാ തലത്തിലും ,സംസ്ഥാനതല ഗണിതശാസ്‌ത്രമേളയിലും മികവാർന്ന വിജയതിളക്കങ്ങൾ[1] KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട് .ദേശീയതലത്തിൽ ഗണിത സ്റ്റിൽമോഡലിലും നമ്മുടെ വിദ്യാർത്ഥികൾ മാറ്റുരച്ചു .TEAM WORKതന്നെയാണ് ഈവിജയത്തിന്റെ പിന്നിലുള്ളത്.സതേൺ ഇന്ത്യ സയൻസ് ഫെയറിൽ നമ്മുടെ വിദ്യാലയത്തിലെ ഗോകുൽദാസിന് ഗണിത സ്റ്റിൽ മോഡൽവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞു
ഗണിതലാബ് ,ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി
വിദ്യാലയത്തിലെ മുൻഗണിത അധ്യാപകരും പാലക്കാട് ജില്ലാ ഗണിത DRGഅംഗങ്ങളായ ശ്രീകുമാർ മാഷ് ,ഹരിഹരൻമാഷ്,ഉഷടീച്ചർ എന്നിവർ സ്ഥാപിച്ചതാണ് ഗണിതലാബ് ,അനന്തപുരി ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി എന്നിവ .കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കുന്നതിനായി കണ്ടും കേട്ടും വായിച്ചും മുന്നേറുക യാണ് ലക്ഷ്യം .പസ്സിലുകൾ ,ഗെയിംസ് ,ഗണിതത്തിലെ മഹാരഥന്മാർ ,വർക്കിങ്‌മോഡൽസ് ,സ്റ്റിൽ മോഡൽസ് .........തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ ഇവിടെ കാണാനുണ്ട് .വീണ ടീച്ചറുടെ നേതൃത്വത്തിലുള്ളഗണിതഅധ്യാപകരുടെ മേൽനോട്ടത്തിൽ ഇവഅപ്ഡേറ്റ് ചെയുകയും ചെയ്തിട്ടുണ്ട് .ഗണിതാവായന ലക്ഷ്യമിട്ടുകൊണ്ട് നൂറൊളോം ഗണിത പുസ്തകങ്ങൾ ഉൾപ്പെടുത്തി ഗണിതലൈബ്രറിയും ഒരുക്കിയിട്ടുണ്ട് .ക്വിസ് പ്രോഗ്രാമുകൾക്ക് കുട്ടികൾക്ക് വളരെ സഹായകരമാണ് ഈ പുസ്‌തകങ്ങൾ .വിദ്യാലയം സന്ദർശിച്ച പാലക്കാട് ബിപിഒ ശിവപ്രസാദ് സാർ കുറിച്ചവരികൾക്കായി ക്ലിക്ക് ചെയ്യുക
മികച്ചഗണിത ക്ലബ്ബിനുള്ള അംഗീകാരം
പാലക്കാട് സബ്ജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ബി .ആർ .സി തല ക്യാഷ് അവാർഡ് തുടർച്ചയായി ലഭിക്കുന്നു
ശാസ്ത്രരംഗം
പാലക്കാട് സബ്ജില്ലാ ശാസ്ത്രരംഗത്തിന്റെ ഭാഗമായുള്ള ഗണിത പ്രസന്റേഷൻ 'ചുറ്റളവും പരപ്പളവും 'നമ്മുടെ വിദ്യാലയത്തിലെ പവിത്ര ഒന്നാംസ്ഥാനം നേടി .
"ലോകസമാധാനം നമ്മുടെ ലക്ഷ്യം "
KHSS MOOTHANTHARA യിലെ മാധവഗണിത ക്ലബ് ന്റെ ആഭിമുഖ്യത്തിൽ എട്ടാംതരത്തിലെ തുല്യത്രികോണങ്ങൾ എന്ന ഭാഗവുമായി ബന്ധപ്പെട്ടു ത്രികോണങ്ങളാൽ എങ്ങനെ കൊക്കിനെ നിർമിക്കാമെന്ന പരിശീലനം നടന്നു .കുട്ടികളുടെ ആവേശം ഏവരെയും അത്ഭുതപ്പെടുത്തി .നിർമിച്ച പക്ഷികൾ ലോകസമാധാനത്തിന്റെ പ്രതീകമായി പ്രധാനാധ്യാപിക എം കൃഷ്ണവേണി ,സീനിയർ അദ്ധ്യാപിക ലതടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ ഹരിസാർ.,അധ്യാപകർ ....എന്നിവർക്ക് കൈ മാറി .ഗണിതാധ്യപകരായ വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,സജിതടീച്ചർ ,അരുൺ ,രാജേഷ് എന്നിവർ പഠനകളരിക്ക് നേതൃത്വം നൽകി .
രാമായണം ക്വിസ്സ്
പുരാണഗ്രന്ഥങ്ങളിലെ ഗണിതപദങ്ങൾ ഉപയോഗിച്ചുള്ള ക്വിസ്സ് മത്സരം നടത്തി .വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകി
നാടോടി ഗണിതം
നമ്മുടെനാട്ടിൽപ്രചാരത്തിൽ ഉള്ള ഒന്നാണ് മരങ്ങളുടെ വണ്ണം കണക്കാക്കുന്നതിനുള്ള ഒരു നാട്ടുകണക്ക് .ഇത് കുട്ടികളുടെ മുൻപിൽ അവതരിപ്പിക്കുകയും ചെയ്തു .ആശാരികണക്കിലെ ചതുരം എന്ന പദം കുട്ടികൾ പരിചയപ്പെടുകയും ചെയ്തു
ഗണിതവായന
ഗണിത വായനയ്ക്ക് പ്രാധാന്യം നൽകുന്നതിനായി ഗണിതലൈബ്രറിബുക്കുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും വായനകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു .കേരളീയ ഗണിത ശാസ്ത്രജ്ഞന്മാർ എന്നവിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തി .സംഗമഗ്രാമ മാധവന്റെ ചരിത്രം അവതരിപ്പിച്ച വിഘ്‌നേഷ് (9 എ )പ്രത്യേകം പ്രശംസ ഏറ്റുവാങ്ങി .
ഗണിത പ്രവർത്തനങ്ങൾ UP TO 2021-22
പ്രവർത്തനങ്ങൾ | കാണുവാൻ |
---|---|
ഗണിത പഠനോപകരണം സഞ്ജയ് മണികണ്ഠൻ | ഇവിടെ ക്ലിക്ക് ചെയ്യൂക |
ഭാരതീയ ഗണിത ശാസ്ത്രജ്ഞന്മാർ അവന്തിക 10B | ഇവിടെ ക്ലിക്ക് ചെയ്യൂക |
ദേശീയ പതാക നിർമ്മാണം | ഇവിടെ ക്ലിക്ക് ചെയ്യൂക |
ഗണിത ക്ലബ്ബ് ഉദ് ഘാടനം | ഇവിടെ ക്ലിക്ക് ചെയ്യൂക |
യോഗയിലെ ഗണിതം യദുകൃഷ്‌ണ 10B | ഇവിടെ ക്ലിക്ക് ചെയ്യൂക |
കേരളീയ ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടാം വിഘ്‌നേഷ് .S 9A | ഇവിടെ ക്ലിക്ക് ചെയ്യൂ |
ഗണിത പ്രാർത്ഥന | ഇവിടെ ക്ലിക്ക് ചെയ്യൂ |
ഭൂമിയും മാനവും ദേവിക 10B | ഇവിടെ ക്ലിക്ക് ചെയ്യൂ |
തുല്യത്രികോണങ്ങളാൽ കൊക്ക് നിർമ്മാണം ശരണ്യ 9A | ഇവിടെ ക്ലിക്ക് ചെയ്യൂ |
ദേശീയഗണിത ശാസ്ത്രദിനം | ഇവിടെ ക്ലിക്ക് ചെയ്യ |
ഗണിതാവായനാദിനസന്ദേശം ഹെഡ്‍ട്മിസ്ട്രെസ്സ് എം .കൃഷ്ണവേണി | ഇവിടെ ക്ലിക്ക് ചെയ്യൂക |
"ലോകസമാധാനം നമ്മുടെ ലക്ഷ്യം | ഇവിടെ ക്ലിക്ക് ചെയ്യൂക |
ഭാരതീയഗണിതശാസ്ത്രത്തിൽ ജ്യോതിശാസ്ത്രത്തിന്റെ സംഭാവന.. വെബിനാറിനെ കുറിച്ച് KHSS MOOTHANTHARA യിലെ കൃഷ്‌ണേന്ദു | ഇവിടെ ക്ലിക്ക് ചെയ്യൂക |
വിജയഭേരി UP TO 2021-22
|
||
---|---|---|
PIE DAY 14/03/2022
*പൈ ദിനം*
ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.
1989ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്.ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.
2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി.2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി. 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.
*പൈ ദിനമായി ആഘോഷിക്കുന്ന ദിനങ്ങൾ*
പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. 2015ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്.
22 ജൂലൈയാണ് പൈ ദിനമായി ആചരിക്കുന്ന മറ്റൊരു ദിവസം. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. അതിനാലാണ് ജൂലൈ 22 പൈ ദിനമായി ആചരിക്കുന്നത്,
*ആഘോഷിക്കുന്ന വിധം*
പൈ(Pie) തിന്നുകൊണ്ടും പൈയുടെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടുമാണ് പൈ ദിനം പ്രധാനമായും ആചരിക്കുന്നത്.
2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
മാധവഗണിത ക്ലബ്ബ് ഉദഘാടനം2022-23
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17ന് പ്രിൻസിപ്പാൾ രാജേഷ് സാർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ലത ആശംസകൾ നൽകി .ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം " വേദിയെമറ്റൊരുലോകത്തേക്ക് എത്തിച്ചു .മാത്‍സ് ക്ലബ് സെക്രട്ടറി കുമാരി പവിത്ര നന്ദി പറഞ്ഞു .
ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം | കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17 | കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക |