പലതുള്ളി പെരുവെള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
02:44, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ) (''''2021 _ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ്....' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021 _ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ്.സി.ഇ.ആർ.ടി.-യിൽ നിന്നും ലഭിച്ചു. 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ ഗണിത വിഷയത്തിൽ    നാണയങ്ങളും നോട്ടുമായി ബന്ധപ്പെട്ട പഠന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ "പലതുള്ളി പെരുവെള്ളം" എന്ന മികവ് പ്രവർത്തനം കുട്ടികൾക്ക് നൽകാമെന്ന് എസ് .ആർ.ജി. യിൽ തീരുമാനിക്കുകയും അതിപ്രകാരം കുട്ടികൾ അനാവശ്യമായി ചെലവാക്കുന്ന നാണയങ്ങളും നോട്ടുകളും ഒരു കുടുക്കയിൽ നിക്ഷേപിക്കുന്നതിനുള്ള പ്രവർത്തനം നൽകുകയും ചെയ്തു.എല്ലാ മാസവും അവസാനം കുട്ടികളുടെ നിക്ഷേപ കുടുക്കകൾ സ്‌കൂളിൽ എത്തിക്കുകയും അത് കുട്ടികൾ തന്നെ എണ്ണിത്തിട്ടപ്പെടുത്തി രേഖപ്പെടുത്തുകയും ചെയ്യുന്നു.ഇങ്ങനെ ലഭിക്കുന്ന തുക അതാതു മാസം തന്നെ പോസ്‌റ്റോഫീസിൽ നിക്ഷേപിക്കുകയും ക്ലാസ് അധ്യാപകർ  പാസ്‌ബുക്ക്  സൂക്ഷിക്കുകയും ചെയ്യുന്നു.എല്ലാ മാസവും കുടുക്ക പൊട്ടിക്കൽ പ്രവർത്തനം തുടർന്നു വരുന്നു..

ഇതുമായി ബന്ധപ്പെട്ട് കളി നാണയങ്ങൾ ,നോട്ടുകൾ എന്നിവ കുട്ടികൾ സ്വയം നിർമിക്കുകയും ക്ലാസ് മുറികളിൽ തന്നെ ഉചിതമായ രീതിയിൽ ക്രയവിക്രയം  സാധ്യമാക്കുകയും ചെയ്യുന്നു.നോട്ടുകൾ,നാണയങ്ങൾ എന്നിവ തിരിച്ചറിയുക, ക്രയവിക്രയം അനായാസമാക്കുക , ആവശ്യത്തിന് രൂപ ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ കുട്ടികൾ കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പലതുള്ളി പെരുവെള്ളം പ്രവർത്തനം ആവിഷ്കരിച്ചിരിക്കുന്നത്.നാലാം ക്ലാസ് കഴിഞ്ഞ് സ്‌കൂളിൽ നിന്നും പിരിഞ്ഞു പോകുന്ന കുട്ടികളുടെ കൈവശം അവരുടെ പ്രൊഫൈലും ,ടി.സി. യും അതോടൊപ്പം പ്രസ്തുത പാസ്ബുക്കും കൈമാറുന്നതാണ്.

"https://schoolwiki.in/index.php?title=പലതുള്ളി_പെരുവെള്ളം&oldid=1782781" എന്ന താളിൽനിന്ന് ശേഖരിച്ചത്