ജി.എൽ.പി.എസ്. ചിതറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം ശ്രീനിവാസ രാമാനുജൻ എന്ന ഗണിതശാസ്ത്ര പ്രതിഭ

ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം സമുചിതമായി ആചരിക്കുകയുണ്ടായി. കോവിഡ് കാലഘട്ടം ആയതിനാൽ ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയായിരുന്നു ഈ ദിനാചരണം നടന്നിരുന്നത്. ഗണിതശാസ്ത്ര ബന്ധപ്പെട്ടുള്ള കലണ്ടർ മാജിക്കുകൾ, സംഖ്യ മാജിക്കുകൾ, ഗണിതശാസ്ത്ര ക്വിസ് തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകൾ ഈ ദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി നൽകുകയുണ്ടായി.

നാലാം ക്ലാസ്സിൽ പഠിക്കുന്ന റിയാ ദിയ എന്ന കൊച്ചുമിടുക്കി ശ്രീനിവാസ രാമാനുജനെ കുറിച്ചുള്ള ചരിത്രവും അദ്ദേഹം രാമാനുജൻ സംഖ്യ കണ്ടുപിടിക്കുവാൻ കാരണമായ സംഭവങ്ങളും വിവരിക്കുകയുണ്ടായി. കൂടാതെ രാമാനുജൻ സംഖ്യ എന്താണെന്നും അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ആ കൊച്ചു മിടുക്കി ഒരു ചാർട്ട് പേപ്പറിന്റെ സഹായത്തോടുകൂടി വിവരിച്ചുതന്നു. ഏറെ വിജ്ഞാനകരവും ഗണിതശാസ്ത്രത്തോട് കൂടുതൽ ആഭിമുഖ്യം കുട്ടികൾ വളർത്തുവാൻ ഉദകുമാറാകുന്ന പ്രവർത്തനങ്ങളായിരുന്നു അന്ന് കുട്ടികൾക്ക് ലഭിച്ചിരുന്നത്.