ജി.യു.പി.എസ്. ചളവ/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി


സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി.

  • വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പുസ്തകം പരിചയപ്പെടുത്തൽ, പോസ്റ്റർ രചന മത്സരം, ആസ്വാദന കുറിപ്പ് മത്സരം, കവിതാലാപനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ഓൺലെെനായി സംഘടിപ്പിച്ചു. പുസ്തക പരിചയത്തിൽ ഏഴ് എ ക്ലാസിലെ മേഘാദാസ്, അനന്യപ്രദീപ്, അ‍ഞ്ച് ബി ക്ലാസ്സിലെ ദേവദർശൻ എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു.

  • ബഷീർദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് എൽ. പി, യു. പി വിഭാഗം കുട്ടികൾക്കായി ബഷീർദിന പ്രശ്നോത്തരി ഗൂഗിൾ ഫോം വഴി നടത്തി. നാല് എ ക്ലാസ്സിലെ അയാൻ ഹംസ, നിവേദിത മൂന്ന് ബി ക്ലാസ്സിലെ അദ്വെെദ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.