എൻ എ എൽ പി എസ് എടവക/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15449 (സംവാദം | സംഭാവനകൾ) (15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/ക്ലബ്ബുകൾ എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)

ക്ലബ് പ്രവർത്തനങ്ങൾ

കുട്ടികളിലെ സർഗാത്മക പ്രവർത്തനങ്ങളുടെ മികവുറ്റ പരിപോഷണത്തിന് ആയി ക്ലബ്ബ് പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു. ദിനാചരണ പ്രവർത്തനങ്ങൾ ക്ലബ്ബുകളുമായി സഹകരിച്ചുകൊണ്ട് ക്ലബ്ബിലെ അംഗങ്ങൾ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു . ദിനാഘോഷ സന്ദേശങ്ങളുടെ ഫലപ്രദമായ പങ്കുവയ്ക്കലിനും ക്ലബ് പ്രവർത്തനങ്ങൾ ഏറെ സഹായിക്കാറുണ്ട് . വിദ്യാലയത്തിൻ്റെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം ഉറപ്പാക്കാനും പ്രവർത്തനങ്ങൾ സഹായിക്കുന്നു. കബ്ബ്-ബുൾബുൾ യൂണിറ്റ്,   നല്ലപാഠം യൂണിറ്റ്,  സീഡ് പ്രവർത്തന യൂണിറ്റ്, ലഹരിവിമുക്ത ക്ലബ്, ശാസ്ത്ര - ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , വായനാ ക്ലബ്ബ് , ഹരിതസേന എന്നിങ്ങനെ  പതിനഞ്ചോളം ക്ലബ്ബുകൾ വിദ്യാലയത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

എല്ലാ  ക്ലബ്ബുകൾക്കും അതിൻ്റേതായ നോട്ടീസ് ബോർഡുകൾ ഉണ്ട് . വിവിധ മത്സരങ്ങൾ, ചാർട്ട് പ്രദർശനം, കൃത്യമായ അറിയിപ്പുകൾ, എന്നിവയ്ക്കായി ഈ നോട്ടീസ് ബോർഡുകൾ ഉപയോഗിക്കാറുണ്ട്.  ആനുകാലിക പ്രസക്തമായ പത്ര കട്ടിങ്ങുകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാനും നോട്ടീസ് ബോർഡ് ഉപകരിക്കുന്നു.

വായനാ ക്ലബ്ബ്

വിദ്യാർത്ഥികളിലെ വായന അഭിരുചി പരിപോഷിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ വായന ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു.  വായന ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓരോ ദിവസവും ആനുകാലിക പ്രസക്തമായ മൂന്നു ചോദ്യങ്ങൾ നൽകിവരുന്നു.  ഇതിൻറെ അടിസ്ഥാനത്തിൽ മാസാന്ത്യത്തിൽ ക്ലാസ് അടിസ്ഥാനത്തിലും  പിന്നീട് സ്കൂൾ തലത്തിലും മെഗാ ക്വിസ്  നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു.  അതേപ്രകാരം 9. 30 മുതൽ 10 മണി വരെ reading ടൈം ആയി നിശ്ചയിച്ചിട്ടുണ്ട്. വായനാ ക്ലബ്  അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പോൾ ലൈബ്രറി പുസ്തകങ്ങൾ  വിതരണം നടത്തി വരുന്നു.  വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് രചന പുസ്തകം മൂല്യനിർണയം ചെയ്തുവരുന്നു.  അതിലൂടെ ആസ്വാദന കുറിപ്പ് എഴുതി പങ്കുവയ്ക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ട്. അവ ക്ലാസ് അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

നല്ല പാഠം യൂണിറ്റ്

ലഹരി വിമുക്ത ക്ലബ്ബ്

പൊതുജന പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന ക്ലബ് ആണിത്.  സമൂഹത്തിൽ ലഹരിയുടെ ഉപയോഗം  പാടെ ഇല്ലാതാക്കാനുള്ള വിദ്യാർത്ഥികളുടെ ശ്രമഫലമായി രൂപപ്പെട്ട ക്ലബ്.  ലോക ലഹരി വിരുദ്ധ ദിനം ആയ ജൂൺ 26ന് മൂളിത്തോട് ടൗണിലും സ്കൂളിൻറെ പരിസരപ്രദേശങ്ങളിലും ലഹരി വിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തി ലഘുലേഖ വിതരണം ചെയ്യും. പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചനാ മത്സരം, ചാർട്ട്  നിർമാണ മത്സരം എന്നിവ ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു . വിദ്യാർഥികളുടെയും പൊതു ജനങ്ങളുടെയും പൂർണ പങ്കാളിത്തം ഉറപ്പാക്കി ലഹരിവിമുക്ത റാലി  നടത്താറുണ്ട്.  മാനന്തവാടി എക്സൈസ് ഓഫീസിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടത്തി വരുന്നു.