എൻ എ എൽ പി എസ് എടവക/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15449 (സംവാദം | സംഭാവനകൾ) (15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്തു തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും, പൂന്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചു പരിപാലിക്കുകയും ചെയ്തുവരുന്നു. കൂടാതെ ജൈവവൈവിധ്യ പാർക്ക്, രാമച്ചം, കീഴാർനെലി, തുളസി, സർവ്വസുഗന്ധി, മഞ്ഞൾ, പതിമുഖം, അരൂത, ആര്യവേപ്പ്  , ചങ്ങലപരണ്ട, ആടലോടകം, നിലപ്പന, തുടങ്ങി ഔഷധച്ചെടികളുള്ള മനോഹരമായ ഔഷധത്തോട്ടം വിദ്യാലയത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു. അതോട് ചേർന്ന് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി മീൻ കുളം ആമ്പൽ കുളം എന്നിവയും സ്കൂൾ പരിസരത്തു ഉണ്ട്.