ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38238 (സംവാദം | സംഭാവനകൾ) (thiruthal)

ആവശ്യമായ വായനാ മികവുകൾ ഉള്ള ഗ്രന്ഥശാലകൾ പ്രവർത്തിക്കുന്ന യുനെസ്കോ അംഗീകാരം ലഭിച്ച കഥകളി അഭ്യസിപ്പിക്കുന്ന ഒരു കഥകളിയോഗം പ്രവർത്തിക്കുന്ന എന്റെ ഗ്രാമത്തിന്റെ നട്ടെല്ല് കൃഷി ആണ്. വിദ്യാഭ്യാസത്തിന് ഈ പ്രദേശത്തെ സംഭാവന ചെറുതായി കാണുന്നതല്ല. ആരോഗ്യമേഖലയിലും ഈ ഗ്രാമത്തിൽ മികച്ച പുരോഗതി കൈവരിക്കാൻ സാധിച്ചു. ലോകപ്രശസ്ത ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവുമായ ശ്രീ അടൂർ ഗോപാലകൃഷ്ണൻ കർണാടകസംഗീതത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ എന്നിവർക്ക് ജന്മം നൽകാനുള്ള ഭാഗ്യം എന്റെ ഗ്രാമത്തിന് ഉണ്ടായി. എന്റെ ഗ്രാമത്തിന് കേരളത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് ഈ രണ്ടു മഹാപുരുഷന്മാർ. ഐതിഹ്യ സ്മരണകൾ നിലനിർത്തുന്ന ധാരാളം ചരിത്രശേഷിപ്പുകൾ ഗ്രാമത്തിൽ ഇന്ന് ദർശിക്കാൻ സാധിക്കും.1935 ൽ മഹാത്മാഗാന്ധി വടക്കടത്തുകാവ് കളക്ട്രേറ്റിലേക്ക് ഇവിടുത്തെ ജനങ്ങൾ ഒരുക്കിയ സ്വീകരണയോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഈ പ്രദേശത്തെ ദളിതർ നെയ്‌തുണ്ടാക്കിയ  കുട്ടയും വട്ടിയും പനമ്പും എല്ലാം അവർ തന്നെ നേരിട്ട് ഗാന്ധിജിയെ കാണുകയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കൂട്ടായ്മയുടെ ശക്തി വിളംബരംചെയ്ത്  മണക്കാലയിലെ ജനശക്തി യജ്‌ഞം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു.മഹാത്മാഗാന്ധി വടക്കടത്തുകാവ് സ്കൂളിൽ നിന്ന് പ്രസംഗിക്കുക ഉണ്ടായി.

മുത്തശ്ശി കഥയുടെ ഭാഗമാണ് ഞങ്ങളുടെ ഗ്രാമത്തിലെ എണ്ണക്കാട്ട് ഏല. നോക്കെത്താദൂരത്തോളം ഒരു പുഴ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വയലുകൾ അതിന്റെ നടുവിൽ  സമചതുരത്തിലുള്ള വിശാലമായ ഒരു തറയുണ്ട്.അതിൻറെ നടുവിൽ നൂറ്റാണ്ടുകൾ പിന്നിട്ട ഒരു ഞാറയും ഉണ്ട്.അതാണ്  അമ്മൂമ്മത്തറ. വിശ്വാസങ്ങളുടെ പിന്തുടർച്ചയായി കൊയ്‌ത്തിനു മുൻപ് നേർച്ചയായി  കള്ളും വെറ്റിലയും നേദിക്കുന്നു. ശുദ്ധത കാക്കാനും  അമ്മൂമ്മത്തറയെ സംരക്ഷിക്കുവാനുമായി ഒരു ചേര ഉണ്ട്എന്നതാണ് ഐതിഹ്യം.പുരാതന കളത്തട്ടിന്റെയും ചുമടുതാങ്ങിയുടെയും അവശിഷ്ടങ്ങൾ പേറുന്ന ഈ ഗ്രാമം പൗരാണികതയുടെ മുഖമുദ്ര ആണ്.