ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾ വാർത്തകൾ
ഈ വർഷം  പ്രവേശനോത്സവം കളറായല്ലോ

വണ്ടൂർ: സ്ക്കൂൾ തുറക്കുന്ന ദിവസം എന്നും ഒരുത്സവം തന്നെയാണ്. പുത്തനുടുപ്പും ,ബാഗും പുസ്തകങ്ങളുമായി സ്ക്കൂളിലേക്കെത്താൻ കൊതിക്കുന്ന കുഞ്ഞു മക്കൾക്ക് ഇത്തവണത്തെ പ്രവേശനോത്സവം ഓൺലൈൻ പ്ലാറ്റ്ഫോമിലായി. കുഞ്ഞു മക്കളുടെ മികച്ച പ്രോഗ്രാമുകളുമായി സ്ക്കൂളിന്റെ ചാനനലിലായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്.കുട്ടികളിൽ ഈ വർഷത്തെ പ്രവേശനോത്സവം വേറിട്ട അനുഭവമായി.

പഠനം വളരെ കൗതുകകരം

വണ്ടൂർ: ഓൺലൈൻ ക്ലാസുകളിലെ കുട്ടികളുടെ മടുപ്പ് മാറ്റാൻ വ്യത്യസ്ഥ  പഠന രീതികളുമായാണ് ക്ലാസുകൾ മുന്നോട്ട് പോവുന്നത്. ആനിമേഷനിലൂടെ ക്ലാസ് ടീച്ചർ തന്നെ റെക്കോർഡ് ചെയ്ത് തയ്യാറാക്കിയ വീഡിയോ ക്ലാസുകൾ കുട്ടികളെ ഏറെ ആകർഷിക്കുകയും ഓൺലൈൻ ക്ലാസിന്റെ വിരസത മാറ്റി പഠനത്തോട് കൗതുകമുണർത്തി.

മൈലാഞ്ചി ഫെസ്റ്റിലും ചന്ദ്രദിനത്തിലും  പെരുന്നാൾ തിളക്കം കൂടി

വണ്ടൂർ: ഇത്തവണത്തെ പെരുന്നാൾ ദിനം മൊഞ്ചുള്ള കുഞ്ഞി കൈകളിൽ മൈലാഞ്ചി അണിഞ്ഞ് കൊണ്ട്... മെഹന്തി ഫെസ്റ്റിൽ കൂടുതലും പെൺകുട്ടികളാണ് പങ്കെടുത്തത്.

ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ചന്ദ്ര ദിന ക്വിസും സംഘടിപ്പിച്ചു.വിജയികളെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തന്നെ അനുമോദിക്കുകയും ചെയ്തു. സമ്മാന വിതരണം സ്ക്കൂളിൽ വച്ച് നടത്തുമെന്നത് കുട്ടികൾക്ക് ഏറെ സന്തോഷമായി.
ഹാപ്പി ..... ഹാപ്പി ... ഓണം

വണ്ടൂർ: ചിങ്ങ പുലരിയുടെ പൊൻവസന്തത്തിൽ പൊന്നോമകൾക്കായ് ഒരു ഓണാഘോഷ മത്സരം...

ഹാപ്പി ഓണം എന്ന പേരിൽ നടത്തി.പാചക മത്സരം, ആശംസകാർഡ് നിർമ്മാണം, പൂക്കള മത്സരം.'. എന്നിവ ഓൺ ലൈനായി സംഘടിപ്പിച്ചു. ഇത് വേറിട്ട ഒരു ഓണാഘോഷമായി മാറി.
കിങ്ങിണി ചെപ്പ്  ഓൺലൈൻ മാമാങ്കം ശ്രദ്ധേയമായി

വണ്ടൂർ: എല്ലാവർഷങ്ങളിലും സ്ക്കൂളിന്റെ ഉത്സവമായി നടത്താറുള്ള മാമാങ്കം ഇത്തവണ പ്രീ പ്രൈമറി വിഭാഗം  ഓൺലൈൻ പ്ലാറ്റ്ഫോമിൽ വളരെ ഗംഭീരമായി വാർത്താപ്രാധാന്യത്തോടെ മൂന്ന് ദിവസങ്ങളിലായി ആഘോഷിച്ചു. ബഹു: അനിൽ കുമാർ എം എൽ എ ഉത്ഘാടനം നിർവഹിച്ച ചടങ്ങ്  രണ്ടു ദിവസങ്ങളിലായി നടന്നു. ശ്രീമതി: താപ്പി നസീബ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർ പേർസൺ) യുടെ സമാപന പ്രസംഗത്തോടെ വളരെ ഗംഭീരമായി അവസാനിച്ചു.

പ്രീ  പ്രൈമറി കുട്ടികളുടെ ശിശുദിനാഘോഷം മനോഹരമായി

വണ്ടൂർ (14-11-2021): ശിശുദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി കുട്ടികൾ നടത്തിയ പ്രഛന്നവേഷ മത്സരവും  ,പ്രസംഗ മത്സരവും  കൗതുക കാഴ്ചയായി.

തിരികെ സ്ക്കൂളിലേക്ക്

വണ്ടൂർ (01-11-2021): ഇരുപതു മാസത്തെ ഇടവേളക്ക് ശേഷം ഓൺലൈൻ പഠനത്തിൽ നിന്നും തിരികെ സ്ക്കൂളിലേക്ക്...

കൂട്ടുകൂടി കളിച്ചു രസിച്ചു പഠിക്കാൻ വീണ്ടും  സ്ക്കൂളിൽ എത്തിച്ചേർന്ന സന്തോഷം എല്ലാവരിലും കാണാൻ കഴിഞ്ഞു. മധുരം പങ്ക് വച്ച് കൊണ്ട് ഈ അധ്യയന വർഷം ആരംഭിക്കുകയായി.