മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെ സാഹിത്യ രച നാ തല്പരരാക്കുക,വായന പരിശീലിപ്പിക്കുക,വായനയോടു കടുത്ത ആഭിമുഖ്യം വളർത്തുക ,വായിച്ച പുസ്തകങ്ങളെ നിരൂപണം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിയ്ക്കപ്പെട്ട ക്ലബ്ബ് ആണ് വിദ്യാരംഗം സാഹിത്യക്ലബ്ബ് .മാസത്തിലൊരിക്കൽ സാഹിത്യസമാജം എല്ലാ ക്ലാസ്സിലും നടത്തുന്നു .പരിപാടികളുടെ ആസൂത്രണവും രചനകളും അവതരണവും എല്ലാം തന്നെ കുട്ടികളാണ് .കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കുവാനും ,പ്രദര്ശിപ്പിക്കുവാനും, പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്യുവാനും തദവസരത്തിൽ സാധിക്കുന്നു .രമ പിഷാരടി എന്ന കവയത്രി ഇത്തരത്തിൽ വളർന്നു വന്ന ഒരു കവയത്രിയാണ് .കൂടാതെ സാഹിത്യ രചയിതാക്കളായ അനേകം പ്രഗത്ഭരായ അധ്യാപികമാരും മൗണ്ട് കർമ്മലിന് സ്വന്തമാണ് .വനിതാ എഡിറ്ററായിരുന്ന ഇന്ദു ബി നായർ ടീച്ചർ അതിന് ഒരു ഉദാഹരണം മാത്രം .


വിദ്യാരംഗം മലയാളം ക്ലബ്ബ്

കുട്ടികളിലെ സാഹിത്യാഭിരുചിയെ..... സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി മൗണ്ട് കാർമ്മലിൽ രൂപവൽക്കരിക്കപ്പെട്ട ക്ലബ്ബാണ് എഴുത്തുകൂട്ടം വായനാ കൂട്ടം. മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡിന് മുൻപ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.30ന് ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും അവരവരുടെ വായനാനുഭവം പങ്കിടുകയും പുസ്തകാസ്വാദനം നടത്തുകയും ചെയ്യുകയാണ് പതിവ് .പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ അവസരത്തിൽ പങ്കുവയ്ക്കപ്പെടുന്നു. സ്വന്തം രചനകൾ അവതരിപ്പിക്കുവാനുള്ള ഒരു വേദി കൂടിയാണ് എഴുത്തുകൂട്ടം വായനാ കൂട്ടം.എന്നാൽ ഈ വർഷം കുട്ടികൾ വീടുകളിൽ ഒതുങ്ങിയപ്പോൾ പോലും കുട്ടികളെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരായിരുന്നു .

മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നുവരുന്നു .വായന ദിനത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങളോടെ ഈ വർഷത്തെ എഴുത്തു കൂട്ടം വായനാക്കൂട്ടം മലയാണ്മ എന്നീ മലയാളം ക്ലബ്ബ്കൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്യപ്പെട്ടു .കവിയും സാഹിത്യകാരനുമായ യു അശോക് ,എഴുത്തുകാരിയും കഥാകാരിയുമായ ശ്രീമതി രമ ദിലീപ് ,കഥാകാരിയും കവയത്രിയുമായ ശ്രീമതി ശ്രീല അനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു.

വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസപരവും രസകരവുമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. വീഡിയോ കൂടാതെ, വെബിനാറും നടത്തി.

മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കേരളപ്പിറവി ദിനവും കളർഫുൾ ആക്കി. മലയാള ഭാഷാ ദിനം, അന്താരാഷ്‌ട്ര സാക്ഷരതാ ദിനം, ദേശീയ പത്രദിനം, ആഗോള കുടുംബദിനം എന്നിവ സമുചിതമായി ആചരിച്ചു.ഇവയെല്ലാം കൂടാതെ, 'കഥയരങ്ങ്, കവിതയരങ്ങ്'എന്നിവ നടത്തി,

മലയാള മനോരമ ദിനപത്രം നടത്തിയ ആട്ടംപാട്ടിൽ മലയാളം ക്ലബ്ബിലെ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ തലത്തിൽ മുൻവർഷങ്ങളിലെ പോലെ വ്യത്യസ്തമായ മത്സരങ്ങൾ നടത്തി.അംഗങ്ങളും പങ്കെടുത്ത് ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തി.

കവിത രചനയിൽ ഗോപിക കെ എസ് രണ്ടാം സ്ഥാനവും പ്രശംസാ കുറിപ്പ് തയ്യാറാക്കുന്നതിൽ സേതുൽലക്ഷ്മി എസ് രണ്ടാം സ്ഥാനവും നേടി. വായന രാജ്ഞി, എഴുത്ത് രാജ്ഞി മത്സരങ്ങളും മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.