പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രാദേശിക പത്രം
ഡെയിലി അസംബ്ലി
അധ്യാപകരുടെ നേതൃത്വത്തിൽ ദിവസവും അസംബ്ലി നടത്തിവരുന്നു. ഓരോ കുട്ടിക്കും പരമാവധി അവസരം നൽകിവരുന്നു.
യൂണിറ്റ് ടെസ്റ്റ്
ഒന്നുമുതൽ ഏഴുവരെ ക്ലാസ്സിൽ ഓരോ വിഷയവുമായി ബന്ധപ്പെട്ട് യൂണിറ്റ് ടെസ്റ്റുകൾ നടത്തി. കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പഠന വിടവുകൾ കണ്ടെത്തി അത് നികത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു കണ്ടെത്തുകയും ക്ലാസ് അധ്യാപകർ അത് നടപ്പിലാക്കുകയും ചെയ്യുന്നു.
ദേശീയ ഭരണഘടനാ ദിനം
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ പ്രാധാന്യവും ആയി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് നൽകി. ഇന്ത്യൻ ദേശീയത എന്ന വിഷയവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. യുപി വിഭാഗം ഒന്നാം സ്ഥാനം ലക്ഷ്മിക സി
എൽ പി വിഭാഗം ഒന്നാം സ്ഥാനം അനുഗ്രഹ പി.
ക്ലാസ് പിടിഎ
എല്ലാ മാസവും ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് പിടിഎ നടത്തുന്നുണ്ട്. കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു.
സപര്യ സംസ്കൃതോത്സവം
സപര്യ സബ്ജില്ലാതല സംസ്കൃതോത്സവത്തിൽ 11 ഇനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
▪️അഭിനയ ഗാനം - ഇവ എസ് കൃഷ്ണ(2nd AGrade)
▪️ബാലകവിത - ശ്രീനന്ദ സി (2ndAGrade)
▪️ഗാനാലാപനം - ഹരിചന്ദന (3rdAGrade)
▪️സുഭാഷിത ആലാപനം- ഹൃതുൽ സി (AGrade)
തന്മയ പി (AGrade)
പദ്യം ( ഹരിചന്ദന സി AGrade)
പദ്യം (ഹൃതുൽ സിAGrade )
സിദ്ധരൂപം ( നിവേദ്യ പി B Grade )
അഷിൻ സി (BGrade)
▪️ കഥാകഥനം - ലക്ഷ്മിക സി (AGrade)
▪️ ഗാനാലാപനം -ഹൃതുൽ സി (AGrade )
ലോകമാതൃഭാഷാദിനം
ലോക മാതൃഭാഷാ ദിനവുമായിബന്ധപ്പെട്ട ശ്രീമതി ദീപ ടീച്ചർ, ശ്രീമതിസബിനടീച്ചർ എന്നിവർ മാതൃഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ വിശദീകരണ ക്ലാസ്സ് നൽകി. അധ്യാപകരുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സിൽ വായനാ യജ്ഞ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സ്കൂൾ സൗന്ദര്യവൽക്കരണം
സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി മുഴുവൻ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധ ചെടികൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
സമ്പൂർണ്ണ ശുചിത്വം
സ്കൂൾ സമ്പൂർണ്ണ ശുചിത്വ ത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് പെൻ ബൂത്ത്,ബോട്ടിൽ ബൂത്ത്, ജൈവ അജൈവ മാലിന്യം ബിൻ എന്നിവ സ്ഥാപിക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കൃത്യമായ നിർദ്ദേശം നൽകുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത പ്രോട്ടോകോൾ നിർദ്ദേശങ്ങൾ സ്കൂൾ പരിസരത്ത് സ്ഥാപിക്കുകയും ചെയ്തു.