ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപൂർവ്വ നേട്ടത്തിന്റെ നെറുകയിൽ പറപ്പൂർ ഐ യു ഹൈസ്കൂൾ
മലപ്പുറം ജില്ലയിലെ പ്രമുഖ ഹൈസ്കൂളുകളിൽ ഒന്നായ് പറപ്പൂർ ഐ. യു ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീലതാ തങ്കച്ചി ക്ക് 2007 ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതോടെ നാലാമത് തവണയാണു ഈ വിദ്യാലയം അംഗീകരിക്കപ്പെടുന്നത്.1976 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഇതിനകം മൂന്നു പേരാണ് പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ളത് . മൂന്നുപേർക്കും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതിലൂടെ സ്കൂൾ ചരിത്ര നേട്ടത്തിന് നെറുകയിലാണ് നിൽക്കുന്നതു. 1990 ൽ സംസ്ഥാന അവാർഡും1998 ൽ ദേശീയ അവാർഡും അന്നത്തെ പ്രധാന അധ്യാപകനായിരുന്ന അവറു മാസ്റ്റർക്ക് ലഭിച്ചു.2002 ൽ പിന്നെ അന്നത്തെ പ്രധാന അധ്യാപകനായിരുന്ന എം കെ മോഹൻദാസിനും സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി. 1998 സംസ്ഥാന കലാമേളയിൽ ബുഷാറബിക്ക് അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ്
1997-98 മുതൽ തുടർച്ചയായി എട്ടു വർഷം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ജില്ലാ പഞ്ചായത്ത് അവാർഡ്
2000,02,07 സോഷ്യൽ സയൻസ് ക്ലബ്ബിൻറെ റവന്യൂ ജില്ലാ ട്രോഫി
2002 പ്രധാന അദ്ധ്യാപകനായ മോഹൻദാസിന് സംസ്ഥാന അദ്ധ്യാപക അവാർഡ്
2002 പ്ലസ്ടു ആരംഭിച്ചു
2006 സംസ്ഥാന കലോത്സവത്തിൽ പദ്യ രചനാ മത്സരത്തിൽ ഫാത്തിമ
തസ്‌ലീനക്ക് ഒന്നാം സ്ഥാനം
2005-2006 ജില്ലയിലെ ഏറ്റവും നല്ല രണ്ടാമത്തെ സ്കൂൾ ലൈബ്രറി എന്ന് ബഹുമതി
2006 സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ രാമാനുജൻ പേപ്പർ പ്രേസേന്റ്റേഷനിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം
2006-07 ജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഏർപ്പെടുത്തിയ ഏറ്റവും നല്ല ലൈബ്രറി ക്കുള്ള പുരസ്കാരം
2006 കൈരളി വിജ്ഞാന പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഗായത്രി പി .കെ രണ്ടാം സ്ഥാനം
2006 തളിർ ജില്ലാതല പരീക്ഷയിൽ അനന്ത കൃഷ്ണന് (ഹൈസ്കൂൾ വിഭാഗം) രണ്ടാം സ്ഥാനം
2007 സംസ്ഥാന ശാസ്ത്രമേളയിൽ പ്രൊജക്ടിന് അനഘ അശോകന് എ ഗ്രേഡ്
2007 ജില്ലാ ശാസ്ത്രമേളയിൽ രാമാനുജൻ പേപ്പർ പ്രേസേന്റ്റേഷനിൽ അനഘ അശോകന് ഒന്നാം സ്ഥാനം
2007 സംസ്ഥാന അധ്യാപക അവാർഡ് പ്രധാന അധ്യാപികയായ ശ്രീ ലതതങ്കച്ചി ക്ക് ലഭിച്ചു.
2007 സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ജില്ല വിദ്യാരംഗം കൺവീനർ മാരിൽ ഒരാളായി ഈ സ്കൂളിലെ അധ്യാപകനായ ജെ രാജ്‌മോഹനെ തെരഞ്ഞെടുത്തു
2007 സംസ്ഥാന തലത്തിൽ സബ്ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സഫ്‌വാനെതെരഞ്ഞെടുത്തു
2007 ൽ ജില്ലാ ഫുട്ബോൾ ടീമിലേക്ക് മുഹമ്മദ്സുഫിലിനെ തെരഞ്ഞെടുത്തു
2005 ൽ 93% എസ് .എസ് .എൽ .സി വിജയം
2006 ൽ 90% എസ് .എസ് .എൽ .സി വിജയം
2007 ൽ 96% എസ് .എസ് .എൽ .സി വിജയം
2007 ൽ പ്ലസ് ടു വിന് 95% വിജയം