ജി.എച്ച്.എസ്.എസ്. തിരുവാലി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്

രാജ്യത്തെ സ്കൂൾ വിദ്യാർഥികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ് “ലിറ്റിൽ കൈറ്റ്സ്”. ലിറ്റിൽ കൈറ്റ്സ് -ൻറെ യൂനിറ്റ് പ്രവർത്തനങ്ങൾ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സജീവമായി നടന്നുവരുന്നു. “ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു.(പ്രവർത്തന സജ്ജമായ ഹൈ-ടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും അന്നേദിവസം അദ്ദേഹം നിർവഹിച്ചു).

രണ്ടു ബാച്ച് വിദ്യാർഥികൾ വിജയകരമായി ലിറ്റിൽ കൈറ്റ്സ് പരിശീലനം പൂർത്തിയാക്കി സ്കൂളിനോട് വിട പറഞ്ഞു.രണ്ടുവർഷങ്ങളിലായി ഇവർ സ്കൂളിനായി നിർമ്മിച്ച 2 ഡിജിറ്റൽ മാഗസിനുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സ്വച്ച് ഭാരത്‌ അഭിയാൻ എന്ന ആശയത്തിലൂന്നി ഒന്നാം ബാച്ചിലെ കുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം, ഭിന്നശേഷിക്കാർക്കായി അവർ നടത്തിയ കമ്പ്യൂട്ടർ പരിശീലന പരിപാടി എന്നിവ ഏറെ ശ്രദ്ധേയമയി. ഇത്തരം പ്രകടനങ്ങളിലൂടെ ഒന്നാം ബാച്ച് അവരുടെ പ്രവർത്തന മികവ്തെളിയിച്ചു.എന്നാൽ രണ്ടാംബാച്ചിന്റെ പ്രവർത്തനം കൊറോണകാരണം മികവാര്ന്നതാക്കാനായില്ല.എന്നത് ആ ബാച്ചിനെ നിരാശരാക്കി.എങ്കിലും അവർ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

മൂന്നും,നാലും ബാച്ചുകൾ (ഒൻപത്(2020-23 ബാച്ച് ), പത്ത്(2019-22 ബാച്ച്) ക്ലാസ്സുകളിൽ ഉള്ളവർ) ഇപ്പോൾ പ്രവർത്തന രംഗത്തുണ്ട്.

സ്റ്റാൻഡേർഡ് -10 ബാച്ചിൽ 30 കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 40 കുട്ടികളും ആണുള്ളത്.ഇവർക്ക് സജീവമായ ട്രെയിനിങ് പരിപാടികൾ സർക്കാർ നിർദ്ദേശാനുസരണം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 10 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു.

ഈ വർഷത്തെ സ്റ്റാൻഡേർഡ് 9-ലെ (2020-23 ബാച്ചിലെ) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.45 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു.

കുട്ടികൾക്ക് ജനുവരി 20 ആം തീയതി വ്യാഴാഴ്ച 9.30 amമുതൽ 4.15pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ-ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് എന്നിവ യായിരുന്നു. 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ശ്രീ..മുഹമ്മദ്‌ കോയ സർ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു.


Std 9 -ൻറെ (2020-23 ബാച്ച് )സ്കൂൾ തല ക്യാമ്പ് ൨൦൨൨ ജനുവരി 20-നു നടന്നു.ക്യാമ്പ് ബഹു. ഹെഡ് മാസ്റ്റർ ശ്രീ..മുഹമ്മദ്‌ കോയ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ,കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി എന്നിവർ നേതൃത്ത്വം നൽകി.ബാച്ച് -ലെ 100% അംഗങ്ങളും ക്യാമ്പിൽ പങ്ങേടുത്തു.മികച്ച പ്രവർത്തനം കാഴ്ചവെച്ച 8 അംഗങ്ങളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു .