മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2017-18അധ്യായന വർഷം 1143 വിദ്യർത്ഥികൾ ഈ കലാലയത്തിൽ പഠിപ്പിക്കുന്നുണ്ട്. 51 അധ്യപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഈ വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ 198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൾ കരസ്ഥമാക്കി.
മണ്ണംപേട്ട മാതാ സ്ക്കൂളിൻെറ ഈ വാർഷികാഘോഷ വേളയിലേക്ക് കൃപാപൂർവ്വം കടന്നു വന്ന് സ്ക്കൂളിനെയും മണ്ണംപേട്ട ഗ്രാമത്തെ മുഴുവനും ധന്യമാക്കിയ പത്മവിഭൂഷൺ കെ ജെ യേശുദാസിന് ഹൃദയപൂർവ്വം നന്ദി പറയുന്നു.
പ്രവേശനോത്സവം
അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഒരൂ മാമാങ്കം തന്നെയായിരൂന്നു.വരകളും,വർണ്ണങ്ങളും കൊണ്ട് ഈസോപ്പ് കഥകളാൽ തീർത്ത ഭിത്തികളാൽ അലംകൃതമായ എൽ.പി.ക്ലാസുകൾ പ്രവേശനോത്സവത്തിൻെറ മാറ്റുരച്ചു.
സഹപാഠിക്കൊരു സമ്മാനം
പി ടി എ.യുടെ നേത്രത്വത്തിലുളള ഓണഘോഷം പായസമടക്കമുളള വിഭവസമ്യദ്ധമായ സദ്യയാൽ, മെഗാതിരുവാതിരയാൽ, കലാകായിക മത്സരങ്ങളാൽ അതികെകെങ്കേമമായി. അധ്യാപകരുടേയും,വിദ്യാർത്ഥിളുടെയും നേതൃത്വത്തിൽ അന്ധ ഗായകർക്കുളള ധനശേഖരണം നടത്തി വിദ്യാർത്ഥികൾ മാനവികതയുടെ ഭാഗമായി, വിദ്യാർത്ഥികളിൽ സഹാനുഭൂതിയുളവാക്കാൻ തുടങ്ങിവച്ച ചാരിറ്റി ഫണ്ട് നിർധനരായ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സസഹായം നൽകിവരുന്നു.സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ കർമ്മം ഫീനിക്സ് ചാരിറ്റബിൾ ട്രസറ്റ് ചെയർമാനും, സ്ക്കുളിൻെറ വെൽവിഷറുമായ ഡോക്ടർ ബാലകൃഷ്ണമേനോൻ കൃഷ്ണ , ജിഷ്ണു എന്നീവിദ്യർത്ഥികളുടെ മാതാപിതാക്കൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പി ടി എ
ഈ അദ്ധ്യായന വർഷത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നതിനായി പി ടി എ. പ്രസിഡണ്ടായി ശ്രീ. ഇ.വി.റാഫി, എം പി ടി എ. പ്രസിഡണ്ടായി വിജി സാബുവിനെയും തെരെഞ്ഞടുത്തു. ഇവരുടെ നേതൃത്വത്തിൽ പി ടി എ. എക്സിക്യൂട്ടീവ് അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്ക്കൂൾ ലീഡറായി കൃഷ്ണ കെ ശങ്കറിനെയും ചെയർപേഴ്സൺ ആയി അന്തോണീസ് കെ ബെന്നിയെയും തിരഞ്ഞെടുത്തു.
പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്
ചരിത്ര പ്രാധാന്യമുളള എല്ലാദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യത്തോടെ ആചരിച്ചു. ജൂൺ 5ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻെറ ഭാഗമായി ശ്രീമതി ഭാഗ്യവതി ചന്ദ്രൻ പേരാൽനട്ടുകൊണ്ട് ഒരു പഠിതാവ് ഒരു മരം എന്ന പദ്ധതി ഉദ്ഘാടനം ചെയ്യ്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ് അംഗങ്ങൾ തയ്യറാക്കിയ മഴക്കുഴിയുടെ ഉദ്ഘാടനം റവ.ഫാ സെബി പുത്തൂർ നിർവ്വഹിച്ചു.
വായനാദിനം/ലൈബ്രറി
ജൂൺ 19 വായനാദിനം പൂർവ്വവിദ്യർത്ഥി ശ്രീമതി ആൻസി അരുൺ തൻെറ എകാന്തതയുടെ ഉത്സവങ്ങൾ എന്ന കാവ്യ സമാഹാരം പ്രകാശനം ചെയ്യ്ത് കൊണ്ട്, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു. മത്സരഅടിസ്ഥാനത്തിൽ ഓരോ ക്ലാസുക്കാരും വരാന്തയിൽ സജ്ജമാക്കിയ ക്ലാസ് ലൈബ്രറി വർണനാതീതമായിരുന്നു. മലയാളത്തിളക്കത്തിൻെറ ഭാഗമായി മലയാളം അധ്യാപകർ അക്ഷരജ്ഞാനം കുറഞ്ഞ വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിങ്ങ് നൽകിവരുന്നു.
സ്പോർട്ട്സ്
കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാഷ്ണൽ ലെവൽ കളിക്കാരനായി സംസ്ഥാന വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ ഷാജി & സാഗർ കെ സത്യൻ സംസ്ഥാന തല താരങ്ങളായി ആയി അഭിരാജ് ആർ. തിരഞ്ഞെടുക്കപ്പെട്ടു . കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ഡിസ്ക്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. 2017-18 ൽ തിളക്കമാർന്ന വിജയം നേടുവാൻ വോളിബോൾ ടീമിനെ നയിച്ച റെഡ്‍ലാൻഡ്സ് ഗ്രൂപ്പിനും , അതിൻെറ സാരഥിയായ ആഷ്ലിൻ ചെമ്മണ്ണൂരിനും കോച്ച് മാരായ ജോഫി മേഴ്സി ദമ്പതികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
യുവജനോത്സവം
സ്ക്കൂൾ യുവജനോത്സവം ബേബിമാസ്റ്ററുടെ നേതതൃത്വത്തിൽ ഉഷാറായി നടന്നു . ചേർപ്പ് ഉപജില്ല സംസ്കൃതോത്സവത്തിൽ നമ്മുക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
-
പരിസ്ഥിതി ദിനം
ഹൈടെക് ക്ളാസ്സ് റൂംസ്
എം. പി. ഫണ്ടിൽ നിന്നും ലഭിച്ച നിർമ്മിതമായ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ബഹു. ത്രശുർ എം. പി. സി. എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ഐ. ടി. യിൽ അധിഷ്ഠിതമായൊരു സാക്ഷരത. കേരളത്തിന്റെ ചുക്കാൻ പിടിക്കുന്ന എം. പി. യോടുളള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. മാതാ ഹൈസ്ക്കൂളിലെ എച്ച് എസ്.വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടക്ക് ആയികഴിഞ്ഞു. ക്ലാസ്സുകൾ സജ്ജമാക്കാൻ നേത്യത്വം നൽകിയ ഫ്രാൻസീസ് മാസ്ററർക്കും അഭിനന്ദനങ്ങൾ. ഹെെടെക് ക്ലാസ്സ് റൂമിനെപ്പറ്റിയുളള ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങ് അതീവ ഹ്യദ്വമായി. തിരുവനന്തപുരത്ത് നടന്ന ലിറ്റിൽകെെറ്റ്സ് പരിപാടിയിൽ മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ നമമുടെ വിദ്യാർത്ഥികളും പങ്കെടുത്തു.
സിൽവർ സ്റ്റാർ- കുട്ടികളുടെ ക്യാമ്പ്
ലഹരി വിമുക്ത കലാലയത്തിൻെറ ഭാഗമായി സൗത്ത് ഇൻഡ്യൻ ബാങ്ക് സംഘടിപ്പിച്ച ലഹരിവിമുക്ത ക്ലാസുകൾക്ക് ഡെപ്യട്ടി എക്സൈസ് കമ്മീഷ്ണർ കെ.എ.നെൽസൺ നേതൃത്വം നൽകി. ഭാവിയിൽ ലഹരിഉപയോഗിക്കുകയില്ല എന്ന് വിദ്യർത്ഥികൾ പ്രതിജ്ഞയെടുത്തു. 'ഓറ' സംഘടന പഠനവൈകല്യവും, മാനസികാരോഗ്യ പ്രശ്നങ്ങളും ഉളള വിദ്യാർത്ഥികൾക്ക് കൗൺസിലിംങ്ങും ബോധവത്ക്കരണ ക്ലാസും എല്ലാ വെളളിയാഴ്ചയും നൽകിവരുന്നു .സിൽവർ സ്റ്റാർ ആയ വിദ്യാർത്ഥികളാണ് മിക്ക ദിനാചരണങ്ങൾക്കും നേതൃത്വം നൽകുന്നത്. ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോകുന്നു.
പരിസ്ഥിതി ഹെൽത്ത് ക്ലബ്ബ്
കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു. ഉച്ചഭക്ഷണം വിപുലമായതോതിൽ നടക്കുന്നു . ഹെൽത്തിൽ നിന്ന് ലഭ്യമാകുന്ന അയേൺ ഗുളിക എല്ലാ ആഴ്ചയും നൽകി വരുന്നു . അങ്കമാലി ലിറ്റിൽ പവർ ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ വിദ്യാർത്ഥികളുടെ കണ്ണ് പരിശോധന നടത്തി സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യ്തു.
സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം
സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ് ,അയ്യപ്പദാസ് , ആൽഫിൻ ഔസേപ്പ്, അഭിനവ് , ആഷിക് , ഷിധിൻ , ശ്രീജേഷ്ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്, വി. സത്യൻ എന്നീ വിദ്യാർത്ഥികൾക്കും 20017-18 ലെ രാജ്യ പുരസ്കാരഅവാർഡിന് അഭിനവ് കെ.കെ ,ഹേമന്ത് കൃഷ്ണ യും അർഹരായി.20017-18ലെ രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി.2016-17 ലെ രാജ്യപുരസ്കാരത്തിന് അശ്വതി ,ആര്യ കൃഷ്ണഅർച്ചന വിനോദ്, അരുൾ ജ്യോാതി, മേഘ ടി .അനുപമ , അരുണിമ , ഹിമി ലാജു നന്ദന പി നായർ, ആഗനസ് ,അന്ന റോസ് , രാഖി അഞ്ജലി അയോഗ്യ 2017-18 ൽ ജ്യോത്സന, ആതിര ഷിബു , സാന്ദ്ര , സുലു എന്നീ വിദ്യർത്ഥികളും അർഹരായി.
സംസ്ഥാനത്തല ശാസ്ത്രമേളയുടെ ഗ്രാഫ്റ്റിംങ്ങ് & ബഡ്ഡിംങ്ങ് പത്താം ക്ലാസിലെ റോസ് മരിയ എ.ജി കരസ്ഥമാക്കി. മാതാ ഹൈസ്ക്കൂളിൻെറ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രി കെ.ജെ ബേബി , ശ്രിമതി സി.കെ മോളി ,ശ്രി കെ.ഒ റപ്പായി , പി.വി. മേരിടീച്ചർ എന്നിവർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ഏറെ നാൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രധാന അധ്യപകനായ ജോസ് മാസ്റ്റർക്കും അകാലത്തിൽ പിരിഞ്ഞു പോയ ഹെൽബിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.