സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വിജയഭേരി

Schoolwiki സംരംഭത്തിൽ നിന്ന്
18:34, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19068-wiki (സംവാദം | സംഭാവനകൾ) ('== വിജയഭേരി - 'ഒപ്പം ' 2019 == വിദ്യാർത്ഥികളും അധ്യാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിജയഭേരി - 'ഒപ്പം ' 2019

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ യും ഒരുമിച്ച് പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനായി തുടക്കമിട്ട പഠന പദ്ധതിയാണ് 'ഒപ്പം ' . വിജയഭേരിയുടെ ഭാഗമായി നടന്ന 'ഒപ്പം' എന്ന പഠന പ്രവർത്തനം പ്രഭാത ക്ലാസുകളോടെ ജൂലായ് മാസം തുടങ്ങി. ഫസ്റ്റ് മിഡ്ടേം പരീക്ഷയ്ക്ക് ശേഷം രക്ഷിതാക്കളുടെ യോഗം വിളിച്ച് ചേർത്തി വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തി. പഠന താല്പര്യം വർദ്ധിപ്പിക്കുവാനായി ഗിന്നസ് വത്സരാജിന്റെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അർധ വാർഷിക പരീക്ഷയ്ക്ക് ശേഷം ജനുവരി മാസം രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടു നിന്ന പ്രത്യേക പഠന ക്ലാസുകൾ ആരംഭിച്ചു. ഫെബ്രുവരി മാസത്തിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ നീണ്ടു നിന്ന നൈറ്റ് ക്ലാസുകൾ സംഘടിപ്പിച്ചു. ജനീഷ് പി.ടി ; മുഹമ്മദ് ശബീർ എം.കെ. എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയുടെ ദിവസങ്ങളിൽ രാവിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്സുകൾ നൽകി. പിന്നാക്കം നിൽക്കുന്ന കുട്ടികളെ 4 ബാച്ചുകളാക്കി. രാവിലെ 9 മണി മുതൽ സ്പെഷൽ കോച്ചിംഗ് നൽകി.

ഹയർ സെക്കന്ററിയിൽ +1, +2 വിദ്യാർത്ഥികളുടെ പൊതു പരീക്ഷയ്ക്ക് മുമ്പായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിക്കുകയും ഇംഗ്ലീഷ് , ഇക്കണോമിക്സ് വിഷയങ്ങൾക്ക് പ്രത്യേക ക്ലാസ് നടത്തുകയും ചെയ്തു. അർദ്ധ വാർഷിക പരീക്ഷയെ തുടർന്ന് ക്ലാസ് പി.ടി.എ യോഗം വിളിച്ച് പഠന നിലവാരം വിശകലനം ചെയ്തു. അതോടൊപ്പം തന്നെ ഡോ.സജീവ്, ശ്രീ. ഷബീറലി എന്നീ അധ്യാപകരുടെ നേത്യത്വത്തിൽ രക്ഷിതാക്കൾക്കും , +2 വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് ക്ലാസ്സുകൾ നൽകി. രാജ്മോഹൻ പി.ടി., സപ്ന എസ്, പ്രഭിത കെ.പി., രാജീവ് പി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ഫെബ്രുവരി മാസം രാത്രികാല ക്ലാസ് ഇംഗ്ലീഷ് പിന്നോക്കം നിൽക്കുന്ന +1, +2 ക്ലാസുകളിലെ കുട്ടികൾക്ക് വെകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെ നടന്നു.