ജി. യു. പി. എസ്. തിരുവണ്ണൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിസംബർ 22  ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ജി.യു.പി എസ് തിരുവണ്ണൂർ സ്കൂൾ കുട്ടികളിലെ ഗണിത ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുവാൻ ഉപകരിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി. പൗരാണികകാലം മുതൽക്കുതന്നെ ഇന്ത്യ ഗണിത ശാസ്ത്ര മേഖലയിൽ വളരെയധികം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ശാസ്ത്ര ലോകത്തിന് പൂജ്യം സംഭാവന ചെയ്തത് ഇന്ത്യക്കാരാണ്. ഇന്ത്യൻ ഗണിത ശാസ്ത്രത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച വ്യക്തിയാണ് ശ്രീനി വാസ രാമാനുജൻ . ഗണിത ശാസ്ത്രത്തിലെ അദ്ഭുത പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മവാർഷികമായ 2012 മുതലാണ് നാം  ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു തുടങ്ങിയത്.

   ഗണിതം ഒരു ജീവിത ശാസ്ത്രമാണ്. അതുകൊണ്ടു തന്നെ നിത്യജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഗണിത പഠനത്തിന്റെ പ്രധാന ഉദ്ദേശം. ഏതു ശാസ്ത്രത്തിന്റെയും വളർച്ചയ്ക്ക് ഗണിത ശാസ്ത്രം ഒരു വലിയ പങ്കുവഹിക്കുന്നു. സ്കൂൾ  തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ പാറ്റേൺ, പസ്സിൽസ്, മോഡൽസ് എന്നിവയുടെ നിർമാണവും പ്രദർശനവും നടത്തി. കൂടാതെ ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം എഴുതി തയ്യാറാക്കിയ ചാർട്ടും പ്രദർശിപ്പിച്ചു. എൽ.പി , യു.പി വിഭാഗത്തിലെ കുട്ടികൾക്കായി ഗണിത ശാസ്ത്ര ക്വിസ് മത്സരവും നടത്തി. യു.പി വിഭാഗത്തിൽ ക്ലാസ്സ് തലത്തിൽ 'ഗണിത ശാസ്ത്രജ്ഞരെ അറിയാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം ചാർട്ടിൽ എഴുതി തയ്യാറാക്കാനുള്ള പ്രവർത്തനവും നൽകി.

   ഗണിതപഠനത്തിലൂടെ കുട്ടികളിൽ യുക്തിചിന്ത, സർഗാത്മക ചിന്ത, സൂക്ഷ്മത, കൃത്യത, ക്ഷമ എന്നിവ വികസിപ്പിക്കുവാൻ കഴിയുന്നു.