നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ്-19

SARS വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസാണിത്.

സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഈ വൈറസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 -SARS-CoV-2) മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 (COVID-19) (Corona Virus Disease -2019). 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്‍ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ കണങ്ങൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്. രോഗാണുസമ്പർക്കമുണ്ടായ സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത് സാധാരണയായി 2 മുതൽ 14 ദിവസം വരെയുള്ള കാലയളവിലാണ്. വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്‍തദാനം തുടങ്ങിയ സമ്പർക്കങ്ങൾ ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയുന്നതിന് സഹായകമാണ്. ചുമയ്‍ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാൻ കഴിയും.