ജി എൽ പി എസ് പാക്കം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Julee kurian (സംവാദം | സംഭാവനകൾ) (nadodi vinjanakosham)

ഐതിഹ്യപെരുമകളുടെ നാടാണ് പാക്കം പ്രദേശം.സീതാലവകുശക്ഷേത്രവും അതിനോടനുബന്ധിച്ച നിരവധി ഐതിഹ്യങ്ങളും ഗോത്രജനതയും വാമൊഴിക്കഥകളായി ചൊല്ലിപഠിച്ചിരിക്കുന്നു.ആശ്രമക്കൊല്ലിക്കടുത്തു വാത്മീകിമഹർഷിയുടെ ആശ്രമം ഉണ്ടായിരുന്നതായും ലവകുശന്മാർ പക്കത്തു താമസിച്ചിരുന്നതായുമെല്ലാം കഥകൾ പറയാറുണ്ട്.

    കുറുവാദ്വീപിലെയും പരിസരത്തെ വനപ്രദേശങ്ങളിലെയും അപൂർവമായ ഔഷധസസ്യങ്ങളെക്കുറിച്ചു ഗോത്രവൈദ്യന്മാർക്കു നല്ല അറിവുണ്ടായിരുന്നു.ഇന്നും പല അസുഖങ്ങൾക്കും ഇവിടെയുള്ള ഗോത്രവൈദ്യന്മാരുടെ അടുത്ത് വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിത്സക്കായി എത്താറുണ്ട്.എന്നാൽ ഓരോ തലമുറകഴിയും തോറും പച്ചമരുന്നുകൾ കുറിച്ചുള്ള ഈ അറിവുകൾ കുറഞ്ഞുവരുന്നു.സ്കൂളിന്റെ ജൈവോദ്യാനത്തിൽ ഈ പറയുന്ന ധാരാളം ഔഷധസസ്യങ്ങൾ നട്ടു പരിപാലിച്ചുപോരുന്നു.

  കുറുവാദ്വീപിന്റെ നടുവിലെ രണ്ടു ചെറുതടാകങ്ങളിലെ വെള്ളത്തിന് ഔഷധഗുണമുള്ളതായി വിശ്വസിക്കുന്നു.ദ്വീപിലെ അപൂർവങ്ങളായ പച്ചമരുന്നുകളുടെ ഇലകൾ തണ്ടും ജീർണിച്ചൊഴുകിയെത്തി ആ ജലാശയത്തെ പ്രകൃതിയുടെ ഔഷധകുളമാക്കിയതായിരിക്കാം.

  വനത്തിനുള്ളിലെ ചിലമരങ്ങൾ ജലസമൃദ്ധങ്ങളാണ്.അതിന്റെ തോൽ  പൊട്ടിച്ചു മുളങ്കുഴൽ വെച്ചാൽ ദാഹം തീർക്കാനുള്ള ജലം ലഭിക്കും.പണ്ടത്തെ വഴിയാത്രക്കാർക്കും കാലിമേയ്ക്കുന്നവർക്കുമെല്ലാം പ്രകൃതിയുടെ വരദാനം....ദാഹജലം

  വനത്തിലെ വള്ളിസസ്യങ്ങളിലൊന്നായ "ഞതമ്പു" ഉപയോഗിച്ചാണ് വില്ലിന്റെ ഞാണ്  കെട്ടിയിരുന്നത്.അതുപോലെ വീട് നിർമ്മിക്കാൻ ..കഴുക്കോലുകൾ കെട്ടാനും "മെടലകൾ" ചുവരുകൾ കൂട്ടികെട്ടാനും ഞതമ്പുവള്ളികൾ ഉപയോഗിച്ചിരുന്നു.മുല ചെറുചെറുങ്ങനെ കൊത്തിയുണ്ടാക്കുന്ന "തൈതലുകൾ" പുരയുടെ മനോഹരങ്ങളായ സീലിംഗുകളായിരുന്നു.വനത്തിലെ ചുരക്കയും മുളകുംഭങ്ങളും അന്നത്തെ ആഹാരസംഭരണികളും ചെറുവിത്തുസംഭരണികളുമായിരുന്നു.മുളകുംഭത്തിൽ പാൽ കറന്നു വരുന്നത്  അടുത്തകാലം വരെ കാണാനാകുമായിരുന്നു.

   വനത്തിലെ സോപ്പ് കായ്കൾ,ഇഞ്ചചതച്ചത് എല്ലാം അന്നത്തെ നീരാട്ടിനെ പ്രൗഢമാക്കിയിരുന്നു.കാട്ടുമാങ്ങ ഉണക്കിയുണ്ടാക്കിയ മാങ്ങാപുളിയും കൊടംപുളിയുമെല്ലാം അന്നത്തെ ആഹാരത്തിനു രുചികൂട്ടിയിരുന്നു.