ജി.യു.പി.എസ് മുഴക്കുന്ന്/സർഗ്ഗ വസന്തം 2015

Schoolwiki സംരംഭത്തിൽ നിന്ന്
00:20, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) ('പാഠ്യേതര പ്രവർത്തനങ്ങൾ എല്ലാ കുട്ടികളിലേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാഠ്യേതര പ്രവർത്തനങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിനൊപ്പം,  കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വിവിധ രചനകൾ  പൊതുസമൂഹം കൂടി കാണത്തക്ക രീതിയിൽ പ്രസിദ്ധീകരിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു.. ഇതിനായുള്ള പ്രവർത്തനങ്ങളും, ആലോചനകളും  അന്നത്തെ അധ്യാപകർ വിവിധ സമയങ്ങളിൽ ആസൂത്രണം ചെയ്തു വന്നു...കുട്ടികളുടെ കഥകളും, കവിതകളും വിവിധ സമയങ്ങളിലായി ബന്ധപ്പെട്ട് അധ്യാപകർ സമാഹരിക്കുകയും , അദ്ധ്യാപകർക്ക് ഇടയിലെ ഒരു സ്ക്രീനിങ് കമ്മിറ്റി പ്രസിദ്ധീകരണത്തിന് യോഗ്യമായവ തെരഞ്ഞെടുക്കുകയും ചെയ്തു...

   

അതിനുശേഷം ഈ രചനകളെല്ലാം കൂട്ടിച്ചേർത്ത് ഒരു മനോഹരമായ ഒരു ഒരു പുസ്തകം  ആക്കുന്നതിൽ ഉള്ള പ്രവർത്തനത്തിൽ എഡിറ്റോറിയൽ ബോർഡ്  മുഴുകി.. തുടർ പ്രവർത്തനങ്ങളിൽ എല്ലാം തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു... എല്ലാ രചനകളും സമാഹരിച്ച് *സർഗ്ഗ വസന്തം* എന്ന പേരിൽ കുട്ടികളുടെ ഒരു രചനാ സൃഷ്ടി ആയ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു...

          രചയിതാക്കളായ കുട്ടികൾക്കൊപ്പം , താൽപര്യത്തോടെ സമയം വിനിയോഗിച്ച്  കുട്ടികളുടെ രചനകൾ സമഗ്രമായ ഒരു ആസ്വാദന സൃഷ്ടിയായി രൂപപ്പെടുത്തിയെടുത്ത അനുഭവം ഏറെ ഹൃദ്യമായിരുന്നു... അതോടൊപ്പം വരുംകാല പ്രവർത്തനങ്ങളിൽ  ഒരു ഊർജ്ജസ്രോതസ്സു മായിരുന്നു..