ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ എഴുത്തുപെട്ടി

കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാ കുറിപ്പുകൾ ലൈബ്രറിക്കു മുൻപിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കുകയും മാസത്തിൽ ഒരിക്കൽ അത് തുറന്ന് കുറിപ്പുകൾ വിലയിരുത്തി ഏറ്റവും നല്ല കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനവും നൽകുന്ന പ്രവർത്തനമാണ്... വളരെ വിജയകരമായി നടത്തിവരുന്നു..കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.


കാർഷിക ക്ലബ്

കൺവീനർ മാർ

ലാലു സാർ

മിനി ടീച്ചർ

.കാർഷിക ക്ലബ് സ്കൂൾ കാർഷിക ക്ലബ്ബായ 'പച്ചമുളക് 'സ്ഥല പരിമിതികൾക്കിടയിലും ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2018-- 19 മുതൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.പെരിങ്ങമ്മല കൃഷിഭവനുമായി സഹകരിച്ച് ചടയമംഗലം അഗ്രോ സെന്റർ ഉൽപാദിപ്പിച്ച വിവിധയിനം തൈകൾ ഗ്രോബാഗിൽ നടക്കുകയുണ്ടായി. ഏകദേശം 250 ഗ്രോബാഗുകളിൽ പച്ചമുളക്, തക്കാളി, അമര, വെണ്ട,വെള്ള വഴുതന തുടങ്ങിയ വിവിധ ഇനങ്ങൾ കൃഷി ചെയ്തു.സ്കൂളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് ഇത് ഏറെ സഹായകമായി.ഏറ്റവും ആകർഷകമായത് നെൽകൃഷിയാണ്. 25 ഗ്രോബാഗിൽ ഞാറ് നട്ടു. കുട്ടികളെ നെൽകൃഷി പരിചയപ്പെടുത്തുക യുണ്ടായിപൂർണമായും ജൈവരീതയാണ് അവലംബിക്കുന്നത്. പ്ലാസ്റ്റിക് രഹിത സ്കൂൾ ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് കൊണ്ടും സ്ഥലപരിമിതി മൂലവും ഇപ്പോൾ മൺചട്ടിയിൽ കൃഷിചെയ്തുവരുന്നു.പാലോട് മേളയിൽ ക്ലബ്ബിന്റെനേതൃത്വത്തിൽ ഒരു സ്റ്റാൾ പ്രദർശിപ്പിക്കാറുണ്ട്.പെരിങ്ങമ്മല പഞ്ചായത്ത് ഏർപ്പെടുത്തിയ ഏറ്റവും നന്നായി കൃഷി ചെയ്ത സ്കൂളുകൾക്കുള്ള സമ്മാനം നമുക്ക് കിട്ടുകയുണ്ടായി. ഈ കൊറോണാ കാലത്തും ജലദൗർലഭ്യം ഉണ്ടായിട്ടും കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷികൾ നന്നായി തുടർന്നുവരുന്നു. കൃഷിഭവന്റെ സഹായം ഈ പഠനകാലയളവിലും നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി..

ഗാന്ധി ദർശൻ

HS വിഭാഗം കൺവീനർ - ശ്രീ. ഫ്രാൻസിസ് എബ്രഹാംഗാന്ധി ദർശൻ ക്ലബ്ബ്

ഹൈസ്കൂൾ വിഭാഗം കൺവീനർ - ശ്രീ ഫ്രാൻസിസ് എബ്രഹാം

UP വിഭാഗം കൺവീനർ - ശ്രീമതി.ഷീലാ ബീഗം

LP വിഭാഗം കൺവീനർ - ശ്രീമതി. ബൈയ്യിന്നാ ബീവി

ഇരുപതാം നൂറ്റാണ്ടു കണ്ട ലോത്തിലെ ഏറ്റവും മഹാനായ വ്യക്തിയായ മഹാത്മാ ഗാന്ധിയുടെ പ്രവർത്തന രീതികളിലൂടെ വിദ്യാർത്ഥികളിൽ സൽസ്വഭാവവും സത്യന്ധതയും ത്യാഗമനസ്സും സാമൂഹ്യ ബോധവും വളർത്തി അവരെ ഉത്തമ പൗരൻമാരായി വളർത്തിക്കൊണ്ടുവരുവാൻ ലക്ഷ്വമിട്ടു കൊണ്ട് പൊതു വിദ്യാലയങ്ങളിൽ വർഷങ്ങളായി നടത്തിവരുന്ന പഠന പദ്ധതിയാണ് ഗാന്ധി ദർശൻ . ക്ലബ്ബ് പ്രവർത്തനമെന്ന് പറയുന്നതനേക്കാൾ ഉത്തമം ഇതൊരു പഠന പദ്ധതി എന്നു പറയുന്നതാണ്. മുൻവർഷങ്ങളിലേതുപോലെ നമ്മുടെ സ്കൂളിൽ ഈ വർഷവും HS, UP, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അദ്ധ്യയന വർഷാരംഭത്തിൽ തന്നെ വിവിധ പ്രവർത്തനങ്ങൾ തുടങ്ങുകയുണ്ടായി. കോവിസ് നിയന്ത്രണങ്ങളാൽ വിദ്യാലയങ്ങൾ അടുഞ്ഞു കിടന്ന സാഹചര്യത്തിൽ ആദ്യ ഘട്ടത്തിലെ പ്രവർത്തനങ്ങളെല്ലാം ഓൺലൈനായിട്ടായിരുന്നു. എന്റെ മരം - ഗാന്ധി മരം - നടൽ, വീട്ടുവളപ്പിൽ പച്ചക്കറി കൃഷി, എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ ഡയറി എഴുതാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവി ഡ് കാലത്ത് നാർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണം. മരുന്ന് , മറ്റ് അവശ്യസാധനങ്ങൾ എന്നിവ എത്തിക്കുന്നതിൽ നമ്മുടെ കുട്ടികൾ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആശുപത്രികൾ, ബസ്റ്റാന്റ്, വിദ്യാലയ പരിസരങ്ങൾ എന്നിവയ്ക്കു പുറമേ സ്വന്തം വീടും തൊട്ടടുത്ത വീടുകളും വൃത്തിയാക്കാൻ കുട്ടികൾ കാണിച്ച താൽപര്യം അവരിലെ വളർന്നു വരുന്ന ശുചിത്വബോധത്തിനും സാമൂഹ്യ ബോധത്തിനും മുതൽ കൂട്ടായെന്നതിൽ തർക്കമില്ല. അതുപോലെ ഓരോ കുട്ടിയും സ്വന്തം വീട്ടിൽ പക്ഷികൾക്ക്‌വേണ്ടി ഒരുക്കിയ കുടിവെള്ളവും ഭക്ഷ്യധാന്യങ്ങളുo പറവകൾക്ക് ആശ്വാസമാവുകയും കുട്ടികളിൽ സഹജീവി സ്നേഹത്തിന്റെ തിരികൊളുത്താൻ സഹായകമാവുകയും ചെയ്തു. കൂടാതെ ഗാന്ധി ദർശൻ പഠന പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി വാരാഘോഷം, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവയിൽ ഉറപ്പുത്തിയ വിവിധ കലാപരിപാടികളും പ്രവർത്തനങ്ങളും കുട്ടികളിൽ ദേശസ്നേഹം വളർത്താനും അവരുടെ അറിവ് വർദ്ധിപ്പിക്കാനും ഏറെ സഹായകരമായി. പ്രത്യേകിച്ചും ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുളള ഗാനങ്ങൾ, കഥകൾ, കവിതകൾ, പ്രസംഗം തുടങ്ങിയവ അവതരിപ്പിക്കുകയും സാമൂഹ്യ ശാസ്ത്ര ക്വിസ്, ഗാന്ധി ക്വിസ് എന്നിവയിൽ പങ്കെടുക്കുകയും ചെയ്തത് കുട്ടികൾക്ക് ഒരു മുതൽക്കൂട്ടായിട്ടുണ്ട്. കൂടാതെ കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ വേണ്ടി മഹാത്മജി മുന്നോട്ടുവച്ച തൊഴിലധിഷ്ടിത വിദ്യാഭ്യാസമെന്ന ആശയത്തിന് ഊന്നൽ നൽകാൻ അവർ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം നിർമ്മിച്ച് വിറ്റഴിച്ച സാനിറ്റൈയ്സർ , ലോഷൺ , മാസ്ക്ക് , സോപ്പ്, എന്നിവ സഹായകവുമായി . ഇത്തരത്തിൽ വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഗാന്ധി ദർശൻ പഠന പദ്ധതി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും , നാട്ടുകാർക്കും . അദ്ധ്യാപകർക്കും വ്യത്യസ്ത അനുഭവങ്ങൾ സംഭാവന ചെയ്തു കൊണ്ട് നമ്മുടെ സ്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.


ഹിന്ദി ക്ലബ്

കൺവീനർ മാർ

HS - സന്ധ്യ ടീച്ചർ

UP - ഉമ ടീച്ചർ

കുട്ടികളിൽ രാഷ്ട്ര ഭാഷയോടുള്ള താത്പ്പര്യം വളർത്തുന്നതിനും രാജ്യ സ്നേഹം, സാമൂഹിക മനോഭാവം, സമഭാവന, സ്വഭാവ രൂപീകരണം എന്നിവയും നല്ല നിലവാരം പുലർത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ടാണ് സ്കൂളുകളിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഞങ്ങളുടെ സ്കൂളിൽ Up, HS വിഭാഗം കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് അധ്യയന വർഷാരംഭം മുതൽ തന്നെ ഈ വർഷവും ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു. ആദ്യ ഘട്ടത്തിൽ പൂർണ്ണമായും ഓൺലൈൻ പ്രവർത്തനങ്ങളാണ് ചെയ്തിരുന്നതെങ്കിലും കോവി ഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ ക്ലബ്ബിന്റെ പ്രവർത്തന രീതി നേരിട്ടായി ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടികളിലും മറ്റും ഹിന്ദി ഭാഷയിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ കുട്ടി കളിലെ ഭാഷാ സ്നേഹവും വർദ്ധിപ്പിക്കാൻ സഹായിച്ചു. സുരീ ലി ഹിന്ദി പരിപാടിയിലൂടെ കുട്ടികൾ വിവിധ തരം പോസ്റ്ററുകളും , ഹിന്ദി കവിതകളും കഥകളും വളരെ നന്നായി അവതരിപ്പിച്ചത് ക്ലബ്ബ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി.