ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/എന്റെ ഗ്രാമം
എന്റെ നാട്
കുഴിമണ്ണീയം

കിഴക്കു അരീക്കോട്പഞ്ചായത്ത് മുതൽ , കാവനൂർ, പുൽപറ്റ, മൊറയൂർ, കൊണ്ടോട്ടി, മുതുവല്ലൂർ, ചീക്കോട് എന്നീ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മലകൾക്കും,വയലുകൾക്കും ഇടയിലുള്ള പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് കുഴിമണ്ണ. ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് ...... കൃഷിയും ബീഡി തെറുപ്പും കല്ലുവെട്ടലുമൊക്കെയായിരുന്നു ഈ പ്രദേശത്തിന്റ ഉപജീവന മാർഗങ്ങൾ .ഭൗതിക വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത ഒരു തലമുറ ഉണ്ടായിരുന്നെങ്കിലും മതമൈത്രിയിലും, സാംസ്കാരിക മുന്നേറ്റത്തിലും അവർ മുൻപന്തിയിലായിരുന്നു. പുതിയ തലമുറയ്ക്ക് വഴികാട്ടിയാകാൻ അവർക്കു കഴിഞ്ഞു എന്നത് സ്തുത്യർഹം തന്നെയാണ്
അതിവിപുലമായ ഒരു ചരിത്ര പശ്ചാത്തലം തന്നെ കുഴിമണ്ണക്കുണ്ടെന്ന് പറയാം... കടുങ്ങല്ലൂർ തോടിനു കുറുകെ കുഴിമണ്ണ-അരീക്കോട് പഞ്ചായത്തുകളെ വേർതിരിക്കുന്ന പാലം . 1929 ബ്രിട്ടീഷുകാർ ഇരുമ്പുരുക്കിൽ നിർമിച്ചതാണീ പാലം.






